Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസാദ് സുമനസുകളുടെ കരുണ തേടുന്നു

prasad

കോട്ടയം ∙ ഇരുപത് വർഷങ്ങൾക്ക് മുൻപ് ഒരു വീടു പണിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഉത്തരം തലയിൽ വീണ് തളർന്ന് കിടപ്പിലാണ് കോട്ടയം വലവൂർ വേലിക്കകത്ത് വീട്ടിൽ പ്രസാദ്. ആകെയുണ്ടായിരുന്ന നാലു സെന്റ് സ്ഥലവും പുരയിടവും ചികിൽസയ്ക്കായി പ്രസാദിനു വിൽക്കേണ്ടി വന്നു. തുടർന്ന് 10 വർഷമായി വാടകവീട്ടിലാണ് പ്രസാദും കുടുംബവും താമസിക്കുന്നത്.

സ്വന്തമായിട്ട് ഭക്ഷണം പോലും എടുത്ത കഴിക്കാൻ പ്രസാദിന് ആകില്ല. പ്രസാദിന് എപ്പോഴും സഹായം ആവശ്യമുള്ളതിനാൽ ഭാര്യ വത്സലയ്ക്ക് ജോലിക്കു പോകാൻ സാധിക്കുന്നില്ല. മരുന്നിനും വാടകയ്ക്കുമായി വരുന്ന തുക പോലും താങ്ങാൻ ഈ നിർധന കുടുംബത്തിനാകുന്നില്ല. നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്താലാണ് ഈ കുടുംബം ഇതുവരെ ജീവിച്ചത്. സുമനസുകൾ സഹായിച്ചില്ലെങ്കിൽ ഇവരുടെ ജീവിതം വഴിമുട്ടുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്.

ബാങ്ക് അക്കൗണ്ട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വലവൂർ ശാഖ
അക്കൗണ്ട് നമ്പർ– 67232504428
ഐഎഫ്എസ്‌സി കോഡ്– SBTR0000539

ഫോൺ– 9048103911 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.