Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവാവിന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടി നാട് ഒരുമിക്കുന്നു

praveen

തിരുവല്ല∙ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവാവിനു വേണ്ടി ഒരുനാട് ഒന്നിക്കുന്നു. അഴിയിടത്തുചിറ തയ്യിൽ ടി.എസ്. പുരുഷോത്തമൻനായരുടെ മകൻ പ്രവീൺ പി. നായർ(23)ക്കു വേണ്ടിയാണ് ജനപ്രതിനിധികളടക്കം നൂറോളം പേർ യോഗം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. ആദ്യ യോഗത്തിൽ തന്നെ ഒരു ലക്ഷം രൂപ ലഭിച്ചു.

ഹൃദയ സംബന്ധമായ അസുഖവുമായാണ് പ്രവീണിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, രോഗം ഗുരുതരമാണെന്നും ഹൃദയം മാറ്റിവയ്ക്കുക മാത്രമാണ് പോംവഴിയെന്നും ഡോക്ടർമാർ അറിയിച്ചു. ആശുപത്രി അധികൃതർ സാമ്പത്തിക വിട്ടുവീഴ്ച ചെയ്തിട്ടും 20 ലക്ഷം രൂപ ശസ്ത്രക്രിയയ്ക്ക് ആവശ്യമാണ്.

ഡ്രൈവറായി ജോലി നോക്കുന്ന പുരുഷോത്തമൻ നായർക്ക് ഈ തുക കണ്ടെത്താൻ നിവൃത്തിയില്ലെന്നു കണ്ടാണ് നാട്ടുകാർ രംഗത്തിറങ്ങിയത്. പ്രവീണിന്റെ ശസ്ത്രക്രിയയ്ക്ക് അഴിയിടത്തുചിറ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 12660100067880. ഐഎഫ്എസ്‍സി FDRL 0001266.

Your Rating: