Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയുടെ കരങ്ങൾ നീളുന്നതും കാത്ത് ഒരു കുടുംബം

Prem-Kumar പ്രേംകുമാർ

കുറവിലങ്ങാട് ∙ കരുണയുടെ കരങ്ങൾ തന്റെ കുടുംബത്തിന് നേരെ നീളുമെന്ന പ്രതീക്ഷയിലാണ് കോട്ടയം ജില്ലയിലെ ഞീഴൂർ പഞ്ചായത്തിൽ കാട്ടാമ്പാക്കിലുള്ള കളപ്പുരയ്ക്കൽ പ്രേംകുമാർ (45). ടാക്സി ഡ്രൈവറായിരുന്ന പ്രേംകുമാർ കഴിഞ്ഞ ഒന്നര വർഷമായി ശരീരത്തിന്റെ ഒരു വശം തളർന്ന് കിടക്കുകയാണ്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടംബം ഇപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് .

കുറവിലങ്ങാട്ടും പരിസരങ്ങളിലും നിരവധി വാഹനങ്ങളുടെ ഡ്രൈവറായി ജോലി നോക്കിയിട്ടുള്ള പ്രേംകുമാറിനെ വിധി തളർത്തിയത് ഒന്നര വർഷം മുൻപാണ്. തലച്ചോറിലെ രക്തസ്രാവം മൂലം ശരീരം തളർന്നു. നിരവധി ആശുപത്രികൾ കയറിയിറങ്ങി. പലരും സഹായിച്ചു. ഉള്ളതെല്ലാം വിറ്റ് പെറുക്കി ചികിത്സ നടത്തി. എന്നാൽ അലോപ്പതി മരുന്നുകൾ വേണ്ടത്ര ഫലം ചെയ്തില്ല. ആയുർവേദ മരുന്ന് ഉപയോഗിച്ചു തുടങ്ങി. അദ്ഭുതകരമായ മാറ്റമാണുണ്ടായത്. പക്ഷേ ഒരു മാസത്തെ മരുന്നിന് 7000 രൂപയെങ്കിലും വേണം. ഇതിനു പുറമെ രക്തസമ്മർദ്ദം, ഷുഗർ തുടങ്ങിയവയുടെ പരിശോധനയ്ക്കായി 2000 രൂപ വേറെയും.

പ്രേംകുമാറിന്റെ ഭാര്യ സുലോചന ഒരു കടയിൽ സഹായിയായി ജോലി നോക്കുന്നുണ്ട് . ഇവിടെ നിന്ന് കിട്ടുന്ന വരുമാനം മാത്രമാണ് ഇപ്പോൾ ഈ കുടംബത്തിന്റെ ആശ്രയം. രണ്ട് കുട്ടികളുണ്ട് ഇവർക്ക്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അനീഷും എട്ടാം ക്ലാസിൽ പഠിയ്ക്കുന്ന അനീഷയും. അച്ഛന്റെ രോഗാവസ്ഥ മൂലം മക്കളുടെ പഠനം പോലും ശരിയായ രീതിയിൽ നടക്കുന്നില്ല. പ്രേംകുമാറിന് തുടർ ചികിത്സ ലഭിയ്ക്കണമെങ്കിൽ നല്ല മനസ്സുകളുടെ സഹായം ആവശ്യമാണ്.

വിലാസം

സുലോചന, കളപ്പുരയ്ക്കൽ വീട് ,കാട്ടാമ്പാക്ക് പി.ഓ., കോട്ടയം ജില്ല.

ഫോൺ- 8086511545

ബാങ്ക് അക്കൗണ്ട് നമ്പർ - 0464053000000735

ഐഎഫ്സി കോഡ് - Sibl0000464

സൗത്ത് ഇന്ത്യൻ ‍ബാങ്ക്, കുറവിലങ്ങാട് ശാഖ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.