Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദയ വാൽവ് മാറ്റിവയ്ക്കണം; യുവതി സഹായം തേടുന്നു

priya

തൊടുപുഴ ∙ ഹൃദയ വാൽവിന് തകരാർ സംഭവിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന വിധവയായ യുവതി സുമനസുകളിൽ നിന്നും ചികിത്സാ സഹായം തേടുന്നു. ഉടുമ്പന്നൂർ പാറേകവല ആച്ചക്കോട്ടിൽ പ്രിയ സുരേഷാണ് (37) ചികിത്സാ സഹായം അഭ്യർഥിക്കുന്നത്.

ഹൃദയ വാൽവിന് രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്ന ഇവർക്ക് ഹൃദയ വാൽവ് മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ നടത്തണമെന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് ലക്ഷങ്ങൾ വേണ്ടി വരും. ഏതാനും വർഷം മുമ്പ് ഭത്താവ് മരണപ്പെട്ട പ്രിയ ഇപ്പോൾ സ്വന്തം വീട്ടിൽ അമ്മയുടെ സംരക്ഷണയിലാണ്. തൊഴിലുറപ്പ് പണി ചെയ്താണ് പ്രിയയുടെ അമ്മ കുടുംബം പുലർത്തുന്നത്.

പ്രിയക്ക് ചികിത്സാ സഹായം ലഭിക്കുന്നതിനായി സുമനസുകളിൽ നിന്നും ഈ നിർധന കുടുംബം സഹായം തേടുകയാണ്. പ്രിയ സുരേഷിന്റെ പേരിൽ എസ്ബിെഎ ഉടുമ്പന്നൂർ ശാഖയിൽ അക്കൗണ്ട് ഉണ്ട്.

Account Number - 33523394019
IFSC Code - SBIN 0008681
SBI, Udumbannoor
Mobile No: - 97449 14772