Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജുവിന് വേണം കനിവിന്റെ കരങ്ങൾ

Raju VP

കോട്ടയം ∙ കാൽതെറ്റി വീണ് രാജുവിന്റെ നട്ടെല്ല് തകർന്നപ്പോൾ അത് ഒരു കുടുംബത്തിന്റെ മുഴുവൻ നെടുംതൂണുകൂടി കൂടിയാണ് ഇല്ലാതാക്കിയത്. അമയന്നൂർ വയലിൽ വി.പി. രാജു(63)ഏതാനും മാസത്തിനു മുൻപാണ് വീട്ടിൽ നടുഇടിച്ച് വീണത്. തുടർന്ന് നടത്തിയ പരിശോധനയിൽ നടുവിന്റെ അസ്ഥി തകർന്നതായും ഇനിയും രാജുവിന് തനിയെ നടക്കാൻ ബുദ്ധിമുട്ടാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഏക മകളെ വിവാഹം കഴിച്ച് അയച്ചതോടെ വാടകവീട്ടിലാണ് രാജുവും ഭാര്യ കുമാരിയും താമസിച്ചിരുന്നത്. രാജു കൂലിപ്പണിചെയ്ത് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രമാണ് കുടുംബം പോറ്റിയിരുന്നത്. രാജുകിടപ്പിലായതോടെ വാടകവീട് ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജുഎഴുനേറ്റ് നടക്കണമെങ്കിൽ വൻ തുകചെലവ് വരുന്ന സങ്കീർണ്ണ ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

എന്നാൽ രാജുവിന്റെ ചികിൽസയ്ക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് അറിയാതെ കുമാരി കഷ്ടപ്പെടുകയാണ്. സുമനസുകളുടെ കൈതാങ്ങ് ഉണ്ടായാൽ രാജുവിന് എഴുനേറ്റ് നടക്കുന്നതും അതുവഴികുടുംബത്തിന്റെ മുന്നോട്ടുള്ള ജീവിതത്തിനും അനുഗ്രഹമാകും.

വിലാസം. കുമാരി രാജു, വയലിൽ, അമയന്നൂർ പിൻ.686019 കോട്ടയം. ഫോൺ : 7025553041. ബാങ്ക്–എസ്ബിടി കോട്ടയം ബ്രാഞ്ച്. അക്കൗണ്ട് നമ്പർ : 67092023557. കോഡ് നമ്പർ : 2018

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.