Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഖിക്ക് മുന്നോട്ട് ജീവിക്കാൻ നമ്മുടെ കൈതാങ്ങ് വേണം

Raki

മുണ്ടക്കയം∙ 21 വയസിനിടെ ഒരു മനുഷ്യ ആയുസിലെ മുഴുവൻ ദുഖങ്ങളും ദുരിതങ്ങളും ഒന്നിച്ച് അനുഭവിച്ച രാഖി ഇപ്പോൾ പൊരുതുന്നത് സ്വന്തം വിധിയോടാണ്. 17–ാം വയസിൽ പ്രണയിച്ച പുരുഷനൊപ്പം ജീവിക്കാൻ തുടങ്ങിയ രാഖി, ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോഴും തളർന്നില്ല. രണ്ടുവയസുകാരിയായ മകളെ വളർത്തുന്നതിന് സൂപ്പർ മാർക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ വാഹനാപകടം രാഖിയുടെ ശരീരത്തിൽ ജീവൻ മാത്രമാണ് ബാക്കിവച്ചത്.

സാലു–ഷീല ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവളാണ് രാഖി. 10 വർഷം മുൻപ് സാലു കാൻസർ ബാധിച്ച് മരിച്ചതോടെ ഷീല അയൽ വീടുകളിൽ പണിചെയ്താണ് രണ്ട് പെൺമക്കളെ വളർത്തിയത്. ഇതിനിടെ രാഖി പ്രണയിച്ച് വിവാഹിതയായെങ്കിലും ഭർത്താവ് ഉപേക്ഷിച്ചു പോയി.

ജോലിക്ക് പോകുന്ന വഴിയാണ് നിയന്ത്രണം വിട്ട ലോറി രാഖിയെ ഇടിച്ചു തെറിപ്പിച്ചത്. അതീവ ഗുരുതര നിലയിൽ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ച രാഖി 70 ദിവസമാണ് അനക്കം പോലുമില്ലാതെ കഴിഞ്ഞത്. സ്വകാര്യ ആശുപത്രിയിൽ നടന്ന മേജർ ശസ്ത്രക്രിയയെ തുടർന്ന് രാഖി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഒരു വർഷം കൊണ്ട് രാഖി എഴുനേറ്റ് നടന്നു. ഇപ്പോൾ മരുന്നിനു പോലും വകയില്ലാതെ കഷ്ടപ്പെടുന്ന രാഖിക്ക് വേണ്ടത് സുമനസുകളുടെ സഹായമാണ്.

മൂന്നര സെന്റ് സ്ഥലവും അതിന്റെ ഇരട്ടി തുകയുടെ ബാധ്യതയുമാത്രമാണ് അമ്മ ഷീലയുടെ സമ്പാദ്യം. മകളെ ചികിൽസിക്കാൻ മുട്ടാത്ത വാതിലുകളില്ല. സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:


എസ്ബിടി മുണ്ടക്കയം ബ്രാഞ്ച്

ഷീല സാലു,

നമ്പർ 67221354962

ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആർ0000133

ഫോൺ: 8547289226

Your Rating: