Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമചന്ദ്രന്റെ ജീവിതയാത്രയെ വിധി കെണിവച്ച് വീഴ്ത്തി

ramachandran-charity

രാമചന്ദ്രൻപിള്ളയ്ക്ക് ജീവിതത്തിൽ മറ്റെല്ലാവരെക്കാളും സ്വപ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് ജീവിതത്തിന്റെ കൗമാരകാലത്തു തന്നെ കഠിനാധ്വാനം തുടങ്ങി. റബർടാപ്പിങ്ങും ഹെഡ്ലോഡിങും ഒക്കെ ചെയ്തു തുടങ്ങിയത് കുട്ടിക്കാലം മുതൽ തന്നെ. വിവാഹം കഴിഞ്ഞ് രണ്ടുകുട്ടികളുമായി സംതൃപ്തമായ ജീവിതം. ഇൗ വീട്ടിലെ സന്തോഷത്തെ തകർത്തതിന് പിന്നിൽ നമ്മുടെ അശാസ്ത്രിയമായ റോഡു നിർമാണരീതിയ്ക്കും പങ്കുണ്ട്. ചടയമംഗലത്ത് എംസി റോഡിൽ ജഡായുജംക്ഷനടുത്താണ് രാമചന്ദ്രൻപിള്ളയുടെ വീട്.

റോഡ് നിർമാണം കഴിഞ്ഞപ്പോൾ രാമചന്ദ്രൻപിള്ളയുടെ ചെറിയ വീട് റോഡിൽ നിന്നും 20 അടി താഴ്ചയിലായി. സാമ്പത്തിക പടികൾ മാത്രം കെട്ടിക്കയറ്റി രാമചന്ദ്രൻപിള്ള ദുരം കുറച്ചു. പക്ഷേ ദുരന്തം ആപടികളിൽ തന്നെ ഒളിച്ചിരുന്നു. രണ്ടു മാസം മുൻപ് പുലർച്ചെ ടാപ്പിങിന് ഇറങ്ങിയപ്പോൾ ഏറ്റവും മുകളിലെ പടിയിൽ നിന്ന് കാൽതെറ്റി താഴേക്ക് വീണു. ഒന്നുനിലവിളിക്കാൻ പോലും കഴിയാത്തത്ര ശക്തിയിൽ താഴെ പാറയിലേക്ക്. ആ വീഴ്ചയിൽ നട്ടെല്ല് ഒടിഞ്ഞുമാറി. ഒന്നുനിലവിളിക്കാൻ പോലും കഴിയാതെ ബോധം നഷ്ടപ്പെട്ട്. മണിക്കൂറുകൾ കഴിഞ്ഞും കാണാതായതോടെ തിരക്കിയിറങ്ങിയ ഭാര്യയാണ് രാമചന്ദ്രനെ ഗുരുതരാവസ്ഥയിൽ കണ്ടത്. ആ കാഴ്ചയിൽ മറ്റൊരു ദുരന്തവും ആ കുടുംബത്തിനുണ്ടായി. ഭാര്യയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായി. ഇപ്പോഴും സ്വബോധത്തോടെയല്ല ജീവിതം.

മെഡിക്കൽ കോളജിൽ കിടന്നു. നട്ടെല്ലിന് ഏറ്റ ഒടിവ് ഇനിരാമചന്ദ്രൻ കിടക്കയിൽ നിന്ന് എഴുനേൽക്കാനിടയില്ലെന്ന് വിധിച്ചു. വിദഗ്ധ ചികിൽസ ലഭിക്കുകയാണെങ്കിൽ കട്ടിലിൽ എഴുനേറ്റിരിക്കുന്ന അവസ്ഥയിലെ അത്യാവശ്യം പിച്ചവച്ച് നടക്കുന്ന അവസ്ഥയിലോ എത്താമെന്ന് വിദഗ്ധർ പറയുന്നു. പക്ഷേ കുടുംബത്തിന്റെ ഏകവരുമാനമാർഗമാണ് കിടപ്പായത്. ഭാര്യയ്ക്ക് ബോധമില്ലാതെ പലപ്പോഴും വീട്ടിൽ നിന്നിറങ്ങിപോകുന്ന അവസ്ഥയിലും. ഫിസിയോതെറാപ്പിചെയ്താൽ ചിലപ്പോൾ കാൽ അനക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഫിസിയോതെറാപ്പി ചെയ്യണമെങ്കിൽ ആഴ്ചയിൽ മുന്നുറുരൂപയെങ്കിലും ചെലവാകും. അതിനും ഇപ്പോൾ രാമചന്ദ്രന്റെ കുടിലിൽ നിവൃത്തിയില്ല.

എൽകെജിയിലും രണ്ടാംക്ലാസിലും പഠിക്കുന്ന മക്കൾക്ക് കഞ്ഞികൊടുക്കാൻ കഴിയാത്തതിന്റെ ദു:ഖത്തിൽ കിടക്കയിൽ കിടന്ന് കണ്ണീഴൊഴുക്കുകയാണ് സന്തോഷമായ ജീവിതം സ്വപ്നം കണ്ട ആ ഗൃഹനാഥൻ.... വിദഗ്ധചികിൽസ കിട്ടുകയാണെങ്കിൽ കിടക്കയിൽ നിന്നെഴുനേൽക്കാമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ രാമചന്ദ്രൻപിള്ളയ്ക്ക് പ്രതീക്ഷയുണ്ട് ജീവിതത്തിൽ ഇനിയും, പക്ഷേ നാട്ടുകാരും പാവപ്പെട്ട ബന്ധുക്കളും കൂട്ടിയാൽ കൂടുന്നതല്ല ആ ചികിൽസാ ചെലവ്....സുമനസുകൾ ഹ്യദയം തുറക്കുമെന്ന പ്രതീക്ഷയിലാണ് ഇൗ കുടുംബം.

Ramachandran pillai
Ranjith Bhavan
Medayi;
Chadayamangalam

Indian Bank (chadayamangalam)
Account No6158665735
IFSC Code IDIB 000CO47
Micr Code 691019009
CIF 3104672511
Indian Bank , Chadayamangalam (853)
Phone No 9577206217  

Your Rating: