Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷീദ കരുണ തേടുന്നു

rasheeda

തൊടുപുഴ∙ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന യുവതി ഉദാരമതികളിൽ നിന്നും ചികിൽസാ സഹായം തേടുന്നു. പടി. കോടിക്കുളം പത്താംവാർഡ് കോളനിയിൽ താമസിക്കുന്ന ചെത്തിക്കോട്ട് റഷീദ ഇബ്രഹിം(39) ആണ് ചികിൽസയ്ക്കും മറ്റും പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുന്നത്. 11 വർഷം മുമ്പ് വിവാഹ ബന്ധം വേർപെടുത്തിയ ഇവർ പ്രായമായ അമ്മയോടൊപ്പമായിരുന്നു താമസം. ബാങ്കിൽ നിന്നും വായ്പയെടുത്ത് ചെറിയ ബിസിനസ് നടത്തി വന്ന റഷീദ വീടു പണിയുന്നതിനായും വായ്പ എടുത്തിരുന്നു.

ഒരു വർഷം മുമ്പ് വയറു വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭ പാത്രം നീക്കം ചെയ്തു. ഇതിനു ശേഷം ജോലി ചെയ്യാൻ സാധിക്കാതെ വന്നതോടെ കടം വീട്ടാനും ചികിൽസക്കും ബുദ്ധിമുട്ടുകയാണ്. ഇതിനിടെ വീട് പണിയാൻ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് വന്നിരിക്കുകയാണ്. രണ്ടു ലക്ഷത്തോളം രൂപ കടം വീട്ടാനുണ്ട്. തുടർ ചികിൽസയ്ക്കു പണം കണ്ടെത്താനാവാത്ത ഇവർ ഉദാരമതികളിൽ നിന്നും സഹായം അഭ്യർഥിക്കുകയാണ്.

വിലാസം : റഷീദ ഇബ്രാഹിം, ചെത്തിക്കോട്ട്, പടി.കോടിക്കുളം, തൊടുപുഴ. ഫോൺ: 9744837805, റഷീദയുടെ പേരിൽ തൊടുപുഴ എസ്ബിടിയിൽ അക്കൗണ്ട് ഉണ്ട്. അക്കൗണ്ട് നമ്പർ– 32924471622 െഎഎഫ്എസ് സി കോഡ്– എസ്ബിെഎഎൻ 0008674.

Your Rating: