Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്താർബുദം ബാധിച്ച പിഞ്ചു ബാലിക സഹായം തേടുന്നു

rona

ദുബായ്∙ അച്ഛനും അമ്മയ്ക്കും കണ്ണീരിന്റെ കയ്പു സമ്മാനിച്ച് മൂന്നുവയസ്സുകാരിയുടെ ജീവിതം വേദനക്കാഴ്ചയാകുന്നു. ചെറുകര തോട്ടകടവിൽ സെബാസ്റ്റ്യൻ ജോസഫിന്റെ മകൾ റോനയാണ് രക്താർബുദം ബാധിച്ച് ദുബായിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

സെബാസ്റ്റ്യനും ഭാര്യ റെൻസിമോളും ദുബായിൽ സ്ഥിരതാമസക്കാരാണ്. തികച്ചും സാധാരണ കുടുംബമായ ഇവർക്ക് ഏക മകളുടെ രോഗം താങ്ങാവുന്നതിനപ്പുറമാണ്. റോനയെ ജീവിതത്തിലേയ്ക്കു തിരിച്ചു കൊണ്ടു വരാൻ ഇനി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൊണ്ടു മാത്രമേ സാധിക്കുകയുള്ളു എന്നാണ് ഡോക്ടർമാർ വിധി എഴുതിയത്.

റോനയ്ക്കു മജ്ജ കൊടുക്കാൻ സെബാസ്റ്റ്യൻ തയാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌റാണ്. ഹാപ്‌ലോ ഐഡന്റിക്കൽ ട്രാൻസ്പ്ലാൻറ് എന്ന ഈ ശസ്ത്രക്രിയയ്ക്കു 250,000 ദുബായ് ദിർഹം (ഏകദേശം 37 ലക്ഷം രൂപ) ചിലവു വരും. ബാംഗ്ലൂരിലെ മസുംദാർ ഷാ കാൻസർ സെന്ററിലാണ് ശസ്ത്രക്രിയ നടത്തുക. തങ്ങളുടെ മകൾ ഒരു കണ്ണീർ കാഴ്ചയാകുന്നത് ഇനിയും സെബാസ്റ്റ്യനും റെൻസിമോൾക്കും സഹിക്കാൻ കഴിയില്ല.

ഇതിനകം മുപ്പതോളം കീമോത്തെറാപ്പി ആ കുഞ്ഞു ശരീരത്തിൽ ചെയ്തു കഴിഞ്ഞു. റോനയുടെ ചിരിക്കുന്ന മുഖം വീണ്ടും കാണാൻ ഈ കുടുംബത്തിനു സുമനസ്സുകളുടെ കൈത്താങ്ങ് വേണം.

ACCOUNT DETAILS NAME : RENCYMOL JOSEPH, BANK : EMIRATES NBD, ACCOUNT NUMBER : 1014196188901, IBAN NUMBER : AE790260001014196188901, BRANCH : AL QUSAIS, DUBAI.

Bank account - KERALA name - Sebastian joseph, Fedaral bank, kavalam. IFSC Code- fdrl00D1053, A/c no.10534100004593.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.