Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ ബാധിച്ച വീട്ടമ്മ ചികിത്സയ്ക്കായി കാരുണ്യം തേടുന്നു

sainaba

നെടുങ്കണ്ടം∙ കാൻസർ രോഗം ബാധിച്ച നിർധന വീട്ടമ്മ ചികിത്സയ്ക്കായി സുമനസുകളുടെ കാരുണ്യം തേടുന്നു. നെടുങ്കണ്ടം ചെമ്പകക്കുഴി പുതുപറമ്പിൽ ബഷീറിന്റെ ഭാര്യ സൈനബ(45)യാണ് സഹായം തേടുന്നത്.

വയറിൽ അമിതമായി ദശ വളരുന്നതിനെ തുടർന്നാണ് സൈനബ ചികിത്സ തേടിയത്. അമിത വളർച്ച നീക്കം ചെയ്യുന്നതിനായി രണ്ടു തവണ ശസ്ത്രക്രിയ നടത്തി. കാൻസർ ബാധിച്ചെന്നു പിന്നീടാണു മനസിലാകുന്നത്. നിലവിൽ കിമോ തെറപ്പിയുൾപ്പെടെ വിവിധ ചികിത്സയ്ക്കാവശ്യമായ വൻ തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് ഈ കുടുംബം. സൈനബയെ അടിയന്തിര ശസ്ത്രക്രിയക്ക് ഉടൻ വിധേയമാക്കുകയും ചെയ്യണം. ആശുപത്രി ചെലവുകൾക്കോ ദൈനംദിന ചെലവുകൾക്കോ പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് ഇവർ.

ഭർത്താവ് ബഷീറിന്റെ മത്സ്യക്കച്ചവടമാണു കുടുംബത്തിന്റെ ഏക വരുമാന മാർഗം. ആകെയുള്ള അഞ്ച് സെന്റ് സ്ഥലം ആശുപത്രി ചിലവുകൾക്കായി പണയം വെച്ചിരിക്കുകയുമാണ്. രണ്ട് പെൺകുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്. സൈനബ അസുഖബാധിത ആയതിനെ തുടർന്നു ബഷീറിന് മത്സ്യ കച്ചവടത്തിന് പോകാൻ സാധിക്കാത്ത അവസ്ഥയാണ്.

ഭാരിച്ച ആശുപത്രി ചെലവുകൾ എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. സൈനബയുടെ ചികിത്സാർഥം നെടുങ്കണ്ടം പഞ്ചായത്ത് നാലാം വാർഡംഗം ശ്രീദേവി കലാധരൻ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു. സൈനബയുടെ പേരിൽ എസ്ബിറ്റി നെടുങ്കണ്ടം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67203928102, ഐഎഫ്എസ്‌സി കോഡ് എസ്ബിടിആർ 0000216