Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ രോഗം ബാധിച്ച് മരണത്തോട് മല്ലടിക്കുന്ന യുവാവ് ഉദാരമതികളുടെ കാരുണ്യം തേടുന്നു

sajan-sekhar-karuna-thedi സാജൻ ശേഖർ

കുടയത്തൂർ∙ മൾട്ടിപ്പിൾ മൈലോമ എന്ന കാൻസർ രോഗം ബാധിച്ച നിർധന കുടുംബത്തിലെ യുവാവ് സുമനസുകളുടെ സഹായം തേടുന്നു. കുടയത്തൂർ താഴത്തെ നെല്ലിക്കുന്നേൽ സാജൻ ശേഖർ (രാജൻ) ആണ് തുടർ ചികിത്സാ ചെലവുകൾക്കായി ഉദാരമതികളുടെ കാരുണ്യം പ്രതീക്ഷിക്കുന്നത്. 

രണ്ടു വർഷം മുൻപാണ് സാജന് കാൻസർ ബാധിക്കുന്നത്. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നട്ടെല്ലിന്റെ മജ്ജ മാറ്റി വയ്‌ക്കൽ ശസ്‌ത്രക്രിയ നടത്തിയെങ്കിലും അസുഖം പൂർണമായും ഭേദമായില്ല. വിദഗ്‌ധ തുടർചികിത്സ നൽകിയാലെ ജീവൻ പിടിച്ചു നിർത്താൻ കഴിയുകയുള്ളുവെന്ന് ഡോക്ടർമാർ പറയുന്നു. കൂലിപ്പണിക്കാരനായ സാജന് അസുഖം ബാധിച്ചതോടെ പണിക്കു പോകാനും കഴിയില്ല. നാട്ടുകാരുടെയും മറ്റും സഹായത്താലാണ് ചികിത്സാ ചെലവുകൾ നടത്തുന്നത്. ഭാര്യ തൊഴിലുറപ്പു പദ്ധതിയിൽ പണിക്കു പോയാണ് അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്നത്. രണ്ടു കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നു.

തുടർ ചികിത്സയ്‌ക്കും മരുന്നിനുമായി നല്ലൊരു തുക ഇനി ആവശ്യമായുണ്ട്.  കരുണയുള്ളവർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സാജൻ. ചികിത്സാ സഹായ ധനസമാഹരണാർഥം കോർപറേഷൻ ബാങ്ക് കുടയത്തൂർ ശാഖയിൽ അക്കൗണ്ട് തുറന്നു.

നമ്പർ: 184400101002651

ഐഎഫ്‌എസ്‌സി കോഡ്: corp 0001844

Your Rating: