Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാകാരൻ കരൾ രോഗത്തെ തുടർന്നു ചികിൽസാ സഹായം തേടുന്നു

sajimon സജിമോൻ

പള്ളിക്കത്തോട് (കോട്ടയം) ∙ ഉൽസവപറമ്പുകളിൽ ചെണ്ടമേളം കൊണ്ട് വിസ്മയം തീർത്ത കലാകാരൻ ഗുരുതര കരൾ രോഗത്തെ തുടർന്നു ചികിൽസാ സഹായം തേടുന്നു. മണലുങ്കൽ പുവക്കുളത്ത് സജിമോൻ (44) ആണ് ഏഴു മാസമായി കരൾ രോഗത്തിൽ വിഷമതയിൽ കഴിയുന്നത്. വർഷങ്ങളായി ചെണ്ട കലാരംഗത്തെ സജീവ സാന്നിധ്യമായിരുന്ന സജിമോന് രോഗം ബാധിച്ചത് കുടുംബത്തിന്റെ നട്ടെല്ലും തകർത്തു.

മാസങ്ങൾ നീണ്ട ചികൽസയിൽ പത്തര ലക്ഷം രൂപ ചിലവായി. കൂട്ടുകാരുടേയും വിവിധ സംഘടനകളുടേയും സഹായങ്ങളാണ് തുണയായത്. കരൾ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്കായി ഒരുങ്ങുകയാണ് സജി ഇപ്പോൾ. ചികൽസക്കായി തുടർന്നുള്ള സാമ്പത്തികം കണ്ടെത്തേണ്ടത് ഈ കുടുംബത്തിനു മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. കരൾമാറ്റി വയ്ക്കലിനായി പ്രാർഥനാപൂർവം കാത്തിരിക്കുന്നതിനൊപ്പം നല്ല മനസുകളുടെ സഹായവും പ്രതീക്ഷിക്കുകയാണ് ഈ കലാകാരൻ.

മേൽവിലാസം

സജിമോൻ, പൂവക്കുളത്ത്, മണലുങ്കൽ പി.ഒ, കോട്ടയം.

ഫോൺ– 9745872453

അക്കൗണ്ട് നമ്പർ– 184001000004672

ഫെഡറൽ ബാങ്ക് പള്ളിക്കത്തോട് ശാഖ

ഐഎഫ്എസ്‌സി– എഫ്ഡിആർഎൽ 0001840

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.