Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൽമ കരുണ തേടുന്നു

Salma

തൊടുപുഴ∙ ഹൃദയ ശസ്ത്രക്രിയക്ക് പണം കണ്ടെത്താനാവാതെ വലയുന്ന നിർധന യുവതി ഉദാരമതികളുടെ സഹായം തേടുന്നു. കോടിക്കുളം മുണ്ടയ്ക്കൽ സൽമ (40)യാണ് ചികിത്സാ സഹായം അഭ്യർഥിക്കുന്നത്.

കഴിഞ്ഞ 10 വർഷത്തോളമായി ഹൃദയ സംബന്ധമായ അസുഖം പിടിപെട്ട് ചികിൽസയിൽ കഴിയുന്ന സൽമക്ക് ഉടൻ തന്നെ ശസ്ത്രക്രിയ ആവശ്യമാണെന്ന് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇതിന് നാല് ലക്ഷത്തോളം രൂപ വേണ്ടി വരും. പാറപ്പുറത്ത് ഒരു കൊച്ചു വീടുമാത്രമുള്ള സൽമക്ക് ഈ തുക കണ്ടെത്താൻ മാർഗമില്ലാതെ വലയുകയാണ്. സൽമയുൾപ്പെടെ അവിവാഹിതരായ മൂന്ന് സഹോദരിമാർ മാത്രമുള്ള വീട്ടിൽ മൂവരും കൂലിപണി ചെയതാണ് കുടുംബം പുലർത്തിയിരുന്നത്.

സൽമക്കും മറ്റൊരു സഹോദരിക്കും രോഗം പിടിപെട്ടതോടെ കൂലി പണി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. ചികിത്സക്കും ശസ്ത്രക്രിയക്കുമായി വേണ്ടി വരുന്ന തുക കണ്ടെത്താൻ സൽമ ഉദാരമതികളഉടെ സഹായം തേടുകയാണ്. സൽമയുടെ പേരിൽ കോടിക്കുളം യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ– 347802010013704, ഐഎഫ്എസ് സി കോഡ്– യുബിെഎഎൻ 534781. ഫോൺ: 9747821415.