Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശീന്ദ്രനു കാണാൻ ഇനി സുമനസ്സുകൾ കണ്ണു തുറക്കണം

sasi

കോട്ടയം∙ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട കാണക്കാരി പാറക്കട്ടിൽ ശശീന്ദ്രൻ(50) ചികിത്സാ സഹായം തേടുന്നു. അമിതപ്രമേഹം മൂലം മൂന്നു വർഷം മുമ്പാണു ശശീന്ദ്രന്റെ വലതു കണ്ണിന്റെ കാഴ്ച മങ്ങിയത്. കുറച്ചു നാളുകൾക്കു ശേഷം ഇടതു കണ്ണിലേക്കു രക്തം കടന്നു ആ കണ്ണിന്റെ കാഴ്ചയും നഷ്ടമായി. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ശശീന്ദ്രനെ വിദഗ്ധ ചികിത്സകൾക്കായി തിരുവനന്തപുരം ഗവ. കണ്ണാശുപത്രിയിലേക്കു മാറ്റിയെങ്കിലും കണ്ണുകളുടെ ഞരമ്പ് ദ്രവിച്ചു പോയതിനാൽ ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി.


കൂലിപ്പണിക്കാരനായ ശശീന്ദ്രന്റെ വരുമാനത്തിലൂടെയായിരുന്നു ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം പുലർന്നത്. എന്നാൽ രോഗബാധിതനായതോടെ ശശീന്ദ്രനു ജോലിക്കു പോകാൻ കഴിയാതെയായി. കൊല്ലത്തിൽ ആറു മാസം തൃപ്പൂണിത്തറ ആയുർവേദ ആശുപത്രിയിൽ കിടത്തി ചികിത്സയിലാണ് ശശീന്ദ്രൻ. നിത്യചിലവുകൾ തന്നെ പരുങ്ങലിലായിരിക്കുന്ന ഈ കുടുംബം ചികിത്സാ ചിലവുകൾ വഹിക്കാനാകാതെ കഷ്ടപ്പെടുകയാണ്. ശസ്ത്രക്രിയയിലൂടെ മാറാത്ത അസുഖമായതിനാൽ നീണ്ട ചികിത്സ ആവശ്യമാണ്. കാഴ്ച തിരിച്ചു കിട്ടാനായി സുമനസ്സുകൾ കണ്ണു തുറക്കുന്നതും കാത്തിരിക്കുകയാണ് ശശീന്ദ്രനും കുടുംബവും.

ശശീന്ദ്രൻ
അക്കൗണ്ട് നമ്പർ–40562100003861
ഐഎഫ്എസ്‌സി കെഎൽജിബി0040562
കേരള ഗ്രാമീൺ ബാങ്ക്, കുറുപ്പന്തറ ബ്രാഞ്ച്
ഫോൺ: 9847485661

Your Rating: