Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുണയുടെ കരങ്ങൾ തേടി ശശീന്ദ്രനും കു‌ടുംബവും

Sasidharan

പാല∙ ഒന്നിനു പുറകേ ഒന്നായി വന്നെത്തുന്ന ത‌ടസ്സങ്ങളെ ‌മനോധൈര്യം കൊണ്ടു മറികടന്നായിരുന്നു കോ‌‌‌ട്ടയം പാല സ്വദേശി കെ.എം. ശശീന്ദ്രന്റെയും കുടുംബത്തിന്റെയും ജീവിതയാത്ര. കോ‌‌ട്ടയത്തെ വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലി ചെയ്താണു ശശീന്ദ്രൻ, ഭാര്യയും വിദ്യാർഥികളായ രണ്ടുമക്കളുമടങ്ങുന്ന കു‌‌‌ടുബം പുലർത്തിയിരുന്നത്.

അവിചാരിതമായി ശശീന്ദ്രന്റെ ഹൃദയത്തിൽ തടസ്സങ്ങൾ രൂപപ്പെട്ടതോ‌‌ടെ കാ‌‌ട്ടുപറമ്പിൽ വീ‌‌‌ടിന്റെ താളം തെറ്റിത്തുടങ്ങി. ഹൃദയസംബന്ധമായ അസുഖങ്ങൾ ഏറെകാലമായി ഉണ്ടായിരുന്നെങ്കിലും ഒരു വർഷം മുൻപാണു ഹൃദയത്തിൽ തകരാറുള്ളതു പരിശോധനകളിലൂ‌ടെ തിരിച്ചറിഞ്ഞത്. ഉ‌‌ടൻതന്നെ ചികിത്സ ആരംഭിച്ചു. പിന്നീടു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചികിത്സാ ചെലവുകൾ താങ്ങാവുന്നതിലധികമായതോ‌ടെ ഇനിയെന്തെന്ന ചോദ്യത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് ഈ കു‌ടുംബം.

ഹൃദയത്തിലെ ത‌‌ടസ്സങ്ങൾ മാറ്റാനായി മൂന്നു ലക്ഷത്തോളം രൂപയാണ് അടിയന്തരമായി ആവശ്യമുള്ളത്. ആശുപത്രി ചെലവും മരുന്നുകളും വേറെ. രോഗാവസ്ഥ മൂലം സെക്യൂരിറ്റി ജോലിക്കു പോകുവാനും ശശീന്ദ്രനു കഴിയാതെ വന്നതോടെ കു‌‌ടുംബത്തിനു വരുമാനമില്ലാത്ത സാഹചര്യമാണ്. ഏതാനും വ്യക്തികളിൽ നിന്നു ലഭിക്കുന്ന സഹായമുള്ളതുകൊണ്ട‌ാണു ദിവസങ്ങൾ തള്ളി നീക്കാൻ ഇവർക്കു കഴിയുന്നത്. ഹൃദയത്തിലെയും ജീവിതത്തിലെയും ത‌ടസ്സങ്ങൾ മറികടക്കാൻ ശശീന്ദ്രന്റെയും കു‌ടുംബത്തിന്റെയും കണ്ണുകൾ കരുണാമയരായ നിങ്ങളിലേക്കു നീളുകയാണ്.

വിലാസം

കെ.എം. ശശീന്ദ്രൻ

കാ‌ട്ടുപറമ്പിൽ ഹൗസ്

പാല പി. ഒ.

ചെത്തിമറ്റം

കോട്ടയം

അക്കൗണ്ട് നമ്പർ – 67358874340

IFSC Code - SBTR0000120

ഫോൺ – 8943138162