Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗിയായ കുടുംബനാഥൻ ചികിൽസാ സഹായം തേടുന്നു

shankar

കോട്ടയം∙ ഹൃദ്രോഗിയായ കുടുംബനാഥൻ ചികിൽസാ സഹായം തേടുന്നു. നാട്ടകം മറ്റത്തിൽ കരോട്ട് പി.കെ.ശങ്കർ (42) ആണ് സുമനസുകളുടെ സഹായം തേടുന്നത്. കടുത്ത ഹൃദ്രോഗ ബാധയെത്തുടർന്ന് കഴിഞ്ഞ വർഷം രണ്ടു ശസ്ത്രക്രിയകൾക്ക് ശങ്കർ വിധേയനായി. ഇതേ തുടർന്ന് ജോലിക്കു പോകാന്‍ കഴിയാതെയായതോടെ വീട് പട്ടിണിയിലായി. ‌

ഭാര്യ സിനിയും പത്തു വയസുള്ള മകളും കടുത്ത ദുരിതത്തിലാണിപ്പോൾ. സാമ്പത്തിക ബുദ്ധിമുട്ട് കാരണം കുട്ടിയുടെ പഠനം പോലും മുടങ്ങി. വാടക കൊടുക്കുന്നതു മുടങ്ങിയതോടെ ഒറ്റമുറി വാടക വീട്ടിൽ നിന്ന് എപ്പോൾ വേണമെങ്കിലും പുറത്തു പോകാമെന്ന അവസ്ഥയിലാണു ശങ്കറും കുടുംബവും.

സുമനസുകളുടെ സഹായം ഇല്ലാതെ ഇനി ഇവർക്കു മുന്നോട്ടു പോകാനാകില്ല. ഒരു മാസം മരുന്നുകൾക്ക് തന്നെ 5000 രൂപയോളം വേണം. ശങ്കറിന്റെ ചികിൽസാ ധന ശേഖരണത്തിനായി ഭാര്യ സിനി ജേക്കബിന്റെ പേരിൽ എസ്ബിടി കലക്ടറേറ്റ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. (നമ്പർ 67307479099) ഐഎഫ്എസ്‌സി എസ്ബിടിആർ 0000492. ഫോൺ 95625 71562