Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരു വൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

siby

കോട്ടയം∙ വേദനിക്കുന്നവരുടെ കണ്ണീരൊപ്പി ആത്മീയ മാർഗം പകർന്നു നൽകിയ സിബി മാത്യു(28) ഇന്ന് വേദനയുടെ ലോകത്താണ്. ഇരു വൃക്കകളും തകരാറിലായ സുവിശേഷ പ്രവർത്തകനായ സിബിക്ക് മുന്നോട്ട് ജീവിക്കണമെങ്കിൽ നല്ലവരായ ജനങ്ങളുടെ കൈതാങ്ങുവേണം. കങ്ങഴ, പത്തനാട്, നൊച്ചുമണ്ണിൽ പരേതനായ സണ്ണിയുടെ രണ്ടു മക്കളിൽ ഇളയനാണ് സിബി.

ഏറെക്കാലം രോഗബാധിതനായി കഴിഞ്ഞ സണ്ണിയെ ചികിൽസിക്കുന്നതിന് ഭാര്യ ശോശാമ്മയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം ഏറെ കഷ്ടപ്പെട്ടു. ബാധ്യത തീർക്കുന്നതിനാണ് റാന്നി വെച്ചൂച്ചിറയിലൂണ്ടായ സ്ഥലവും വീടും വിറ്റു. ഇതിൽ ബാക്കി വന്ന ചെറിയ തുക ഉപയോഗിച്ച് കങ്ങഴയിൽ 10 സെന്റ് സ്ഥലവും കൊച്ചുവീടും വാങ്ങുകയായിരുന്നു. .ശോശാമ്മ കൂലിവേല ചെയ്താണ് രണ്ടു മക്കളെയും വളർത്തിയത്. മൂത്തമകന് ചെറിയ ജോലിയായതോടെ ഈ കുടുംബത്തിന് അല്പം ആശ്വാസമായി. ഇളയമകൻ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായതോടെയാണ് വിധി വൃക്കരോഗത്തിന്റെ രൂപത്തിൽ സിബിയെ പിടികൂടിയത്.

ഉയർന്ന രക്ത സമ്മർദ്ദം മൂലം വൃക്കയുടെ പ്രവർത്തനം കാലക്രമേണ തകരാറിലാകുകയായിരുന്നു. ഹൃദ്രോഗ പ്രശ്നങ്ങളും ശ്വാസകോശ ആരോഗ്യപ്രശ്നങ്ങളും സിബിയുടെ ശരീരത്തെ മെല്ലേ തളർത്തി. ഇപ്പോൾ ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. മുന്നോട്ട് ജീവിക്കണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

കോട്ടയം മെഡിക്കൽ കോളജ്, ഭാരത് ആശുപത്രി. ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലും മാറിമാറി ചികിൽസകൾ തുടരുകയാണ്. ഇതിനോടകം പത്ത് ലക്ഷം രൂപയോളം സിബിയുടെ ചികിൽസകൾക്ക് ചെലവായി. ഒരോ ആഴ്ചയും ഡയാലിസിസ് ചെയ്യുന്നതിന് 3000 രൂപയോളം ചെലവ് വരുന്നുണ്ട്. ഇനിയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ അഞ്ചുലക്ഷം രൂപയെങ്കിലും ചിലവ് വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. എന്നാൽ ഇത് കണ്ടെത്താൻ ഈ നിർധന കുടുംബത്തിന് ആകുന്നില്ല. കനിവുളളവരുടെ സഹായം മാത്രമാണ് ഇവരുടെ പ്രതീക്ഷ.വിലാസം സിബി മാത്യു, നൊച്ചുമണ്ണിൽ വീട്, കങ്ങഴ പിഒ, പത്തനാട് 686541. ഫോൺ: 9895605964.

ബാങ്ക്

എസ്ബിടി മുണ്ടത്താനം ബ്രാഞ്ച്.

അക്കൗണ്ട് നമ്പർ: 67055073057

ഐഎഫ്എസ്‌സി കോഡ്: എസ്ബിടിആർ0000366.

Your Rating: