Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുഭ ലക്ഷ്മിയ്ക്ക് ജീവിക്കണം, കുടുംബത്തോടൊപ്പം സന്തോഷത്തോടെ

subha ശുഭ ലക്ഷ്മി

കോട്ടയം ∙ പഠിക്കാൻ മിടുക്കിയായിരുന്നു ശുഭ ലക്ഷ്മി (22). മകളുടെ ആഗ്രഹം പോലെ അച്ഛൻ റെജി അവളെ പഠിപ്പിച്ചു. ചെന്നൈയിൽ നഴ്സിങ് പഠനത്തിനു ചേർത്തു. പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരേ ഒരു ആഗ്രഹം മാത്രമേ അവൾക്ക് ഉണ്ടായിരുന്നുള്ളൂ. ജോലി നേടി അച്ഛനും കുടുംബത്തിനും കൈതാങ്ങാവുക. എന്നാൽ ആ പ്രതീക്ഷകളെയെല്ലാം കെട്ടടക്കിക്കൊണ്ടാണ് വിധി അവളോട് ക്രൂരത കാട്ടിയത്.

ശുഭ ലക്ഷ്മിയുടെ രണ്ടു വൃക്കകളും തകരാറിലാണെന്ന വാർത്ത ആ കുടുംബത്തിന്റെ സന്തോഷത്തെ തകർത്തു കളഞ്ഞു. ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലാണ് ശുഭ ലക്ഷ്മി. ഡയാലിസിസ് നടക്കുന്നു. ഉടൻതന്നെ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കായി വൻതുക വേണ്ടിവരും. ഡയാലിസിസിനുതന്നെ പണം കണ്ടെത്താൻ ഓട്ടോ ഡ്രൈവറായ റെജി ബുദ്ധിമുട്ടുകയാണ്. അതിനിടയിൽ ശസ്ത്രക്രിയയ്ക്കായുള്ള പണം ഈ കുടുംബത്തിനു താങ്ങാനാവുന്നതല്ല.

ശുഭ ലക്ഷ്മിയെക്കൂടാതെ പ്ലസ് ടുവിനും പ്ലസ് വണിനും ഒൻപതാം ക്ലാസിലും പഠിക്കുന്ന മൂന്നു പെൺമക്കൾ കൂടി റെജിക്കുണ്ട്. മക്കളുടെ വിദ്യാഭ്യാസ ചെലവിനും കുടുംബ ചെലവിനും വളരെയധികം ബുദ്ധിമുട്ടുന്നു. ഇതിനിടയിലാണ് ശുഭ ലക്ഷ്മിയുടെ ചികിൽസയും. മകളുടെ ജീവൻ രക്ഷിക്കാൻ സുമനസ്സുകളുടെ മുന്നിൽ കൈനീട്ടുക മാത്രമേ ഇനി ഈ അച്ഛന് നിവൃത്തിയുള്ളൂ. കരുണ വറ്റാത്ത ഹൃദയമുള്ളവർ റെജിയെ സഹായിക്കുക.

അക്കൗണ്ട് വിവരം
റെജി.എം.ജെ
അക്കൗണ്ട് നമ്പർ- 67374890125
ഐഎഫ്‍എസ്‍സി കോഡ്- SBTR0000110
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
വാകത്താനം

ഫോൺ നമ്പർ- 9562153840, 8606527950 

Your Rating: