Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുബിനു വേണ്ടത് ഉദാരമതികളുടെ കരുണ

subin

വാഴൂർ∙ പുളിക്കൽകവല തൈക്കോടത്ത് ബാബു ടി. കോരുളയുടെ മകൻ സുബിൻ ബാബു (24) രണ്ടു വൃക്കകളുടെയും തകരാറുമൂലം നാലു വർഷമായി ഡയാലിസിസ് നടത്തി വരുകയാണ്. സാമ്പത്തികായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബമാണ് സുബിന്റേത് . പ്ലസ് ടു പഠനത്തിനു ശേഷമാണ് അസുഖം തിരിച്ചറിയുന്നത്. 2012 മാർച്ച് 20നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ.

അന്നു ഒട്ടേറെപേർ സാമ്പത്തികമായി സഹായിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം മാറ്റിവച്ച വൃക്കയും തകരാറിലായി. ഇപ്പോൾ വീണ്ടും ഡയാലിസിസ് നടത്തി വരുകയാണ്. തുടർച്ചയായുള്ള ചികിത്സ മൂലം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിനു ഉദാരമതികളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ ഇനി ചികിത്സ തുടരാൻ കഴിയൂ.

മേൽവിലാസം: സുബിൻ ബാബു, തൈക്കോടത്ത്, പുളിക്കൽകവല (പി.ഒ), വാഴൂർ, കോട്ടയം. ഫോൺ നമ്പർ : 7561058907. ബാങ്ക് ശാഖ വിവരങ്ങൾ – എസ്ബിടി – പാമ്പാടി ശാഖ. അക്കൗണ്ട് നമ്പർ : 67093677431, IFSC Code: SBTR0000108

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.