Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജാത കരുണ തേടുന്നു

sujatha

കോട്ടയം∙ സുജാതയ്ക്കു ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കിൽ സന്മനസുള്ളവരുടെ സഹായം കൂടിയതീരു. കോട്ടയം അയ്മനം പഞ്ചയാത്തിൽ വിരിപ്പുകാല മാഞ്ചിറ പരേതനായ കമലാസനന്റെ ഭാര്യ സുജാത(46)യ്ക്ക് തലയ്ക്ക് ഗുരുതരമായ രോഗം പിടിപെട്ടു ശസ്ത്രക്രിയ നടത്തി. കിടപ്പാടം പണയപ്പെടുത്തി കിട്ടയ മൂന്നു ലക്ഷം രൂപയും നാട്ടുകാരുടെ സഹായവും കൊണ്ടു മാത്രമാണ് ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തനായത്.തുടർ ചികിൽസയ്ക്ക് പണമില്ലാതെ വിഷമിക്കുകയാണിപ്പോൾ.

ഭർത്താവ് മരിച്ചതോടെ കൂലി പണി ചെയ്താണ് സുജാത കുടുംബം പുലർത്തിയിരുന്നത്.രണ്ട് കുട്ടികളടങ്ങുന്ന കുടുംബം ജീവിതത്തിനു വകയില്ലാതെ വിഷമിക്കുകയാണ്. കൂലിപ്പണിക്കു പോകാതായതോടെ പല ദിവസവും കുടുംബം പട്ടിണിയിലാണ്. ദിവസവുമുള്ള മരുന്നുകൾക്ക് തന്നെ നല്ലൊരു തുക ചെലവഴിക്കണം. പണമില്ലാത്തതിനാൽ മരുന്നു വാങ്ങുന്നത് പല ദിവസവും മുടങ്ങുന്ന സ്ഥതിയാണ്.

സുജാത, മാഞ്ചിറ വീട്, ചീപ്പുങ്കൽ പി ഒ, വിരിപ്പുകാല, അയ്മനം, കോട്ടയം. മൊബൈൽ–8281955189

ബാങ്ക്

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ(എസ്ബിടി)

അക്കൗണ്ട് നമ്പർ–67068753834

ഐഎഫ്എസ് സി –എസ്ബിടിആർ0000116

Your Rating: