Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തളർന്നു കിടക്കുന്ന കുടുംബനാഥൻ ചികിൽസയ്ക്ക് സഹായം തേടുന്നു

surendran

കോട്ടയം ∙ പരാശ്രയം കൂടാതെ ഇരിക്കാനോ നടക്കാനോ പറ്റാത്തവിധം ഒരേ കിടപ്പിൽ കഴിയേണ്ടി വരുന്ന കുടുംബനാഥൻ ചികിത്സയും കുടുംബാവശ്യങ്ങളും നിറവേറ്റാൻ സഹായം തേടുന്നു. കോട്ടയം പുതുപ്പളളിയിൽ ഇരവിനെല്ലൂർ മേഞ്ചേരി കാലായിൽ കെ.വി.സുരേന്ദ്രനാണ് (48) പന്ത്രണ്ടു വർഷത്തിലേറെയായി ദുരിതമനുഭവിക്കുന്നത്. ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് കുടുംബം.

ജോലി ചെയ്തിരുന്ന സുരേന്ദ്രന് പെട്ടെന്നുണ്ടായ തളർച്ചയാണ് പിന്നാലെ ഈ അവസ്ഥയിലെത്തിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ തുടങ്ങി നിരവധി ആശുപത്രികളിൽ മാറി മാറി ചികിത്സകൾ ചെയ്തു. ആയുർവേദവും ഹോമിയോയും ഇടയ്ക്കു പരീക്ഷിച്ചു നോക്കി. ചികിത്സാ ചെലവുകൾ താങ്ങാനാവാതെ പലപ്പോഴും ചികിത്സ മുടക്കേണ്ടിയും വന്നിട്ടുണ്ട്. നിലവില്‍ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ചികിൽസയ്ക്കായി സുരേന്ദ്രൻ നല്ല മനസ്സുകളുടെ സഹായം പ്രതീക്ഷിക്കുന്നു.

ബാങ്ക് അക്കൗണ്ട് നമ്പർ ∙ 12740100059580
ഐഎഫ്എസ്‍സി കോഡ് നമ്പർ ∙ FDRC-0001274
ഫെഡറൽ ബാങ്ക്, പുതുപ്പള്ളി
കോട്ടയം

വിലാസം
കെ.വി. സുരേന്ദ്രന്‍
മേഞ്ചേരികാലായില്‍
ലക്ഷം വീടു കോളനി
ഇരവിനെല്ലൂർ പി.ഒ
പുതുപ്പളളി– കോട്ടയം 686011
ഫോൺ– 8893244095 

Your Rating: