Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തങ്കച്ചനു ഇനിയും ജീവിക്കണം: നിങ്ങൾ സഹായിക്കില്ലെ?

തങ്കച്ചൻ

ഇടുക്കി∙ കുളത്തുംമേട് കുഴിത്തൊളു പുല്ലുവേലിൽ പി. ബി. മോഹൻദാസ് (തങ്കച്ചൻ – 43) വിധിയോ‌ടു പൊരുതാൻ തു‌ടങ്ങിയിട്ടു നാളേറെയായി. മേസ്തിരിപണി ചെയ്ത് വീടു പുലർത്തിയിരുന്ന തങ്കച്ചനു 2011 ൽ പണിക്കിടെ തട്ടിൽ നിന്നു തെന്നി വീണു പരുക്കേറ്റതാണ്. പിന്നീട് കഷ്ടപ്പാടിന്റെ ദിനങ്ങളായി. നട്ടെല്ലിനു ക്ഷ തമേറ്റ് ശരീരത്തിന്റെ പാതി തളർന്ന. നിരന്തരമായ ചികിത്സയിലൂടെ ഇപ്പോൾ വോക്കരിന്റെ സഹായത്തോടെ എഴുന്നേറ്റ് ഇരിക്കാമെന്ന സ്ഥതിയിലായി.

എന്നാൽ ഏതാനം വർഷം കൂടി ചികിത്സ തുടർന്നാലേ പൂർണമായും അസുഖം ഭേദമാകുകയുള്ളു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി, ശ്രീചിത്ര മെ ഡിക്കൽ സെന്റർ, പത്തനംതിട്ട സ്വകാര്യ ആയൂർവേദാശുപത്രി എന്നിവിടങ്ങളിലെ ചികിത്സ മൂലമാണ് അല്പം ആശ്വാസം ലഭിച്ചത്. എന്നാൽ ഇപ്പോൾ എല്ലായിട ത്തെയും ചികിത്സ മുടങ്ങി. പണം ഇല്ലാത്തതിനാൽ മരുന്നുകൾ തുടർച്ചായായി വാങ്ഹാൻ പറ്റാത്ത സ്ഥിതിയിലുമാണ്.

കഴിയുന്നത്ര പരിചയക്കാരിൽ നിന്നും ബ ന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം കിട്ടിക്കഴിഞ്ഞു. നാട്ടുകാരും സഹായിച്ചു. സ്വന്തമായി ഉണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും വിറ്റു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം അർധ പട്ടിണിയിലാണ്. ഇനി ഉദാരമതികളുടെ സഹായം മാത്രമാണ് ആശ്രയം. സന്മനസുള്ളവരുടെ സഹായം പ്രതീക്ഷിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

*മേൽവിലാസം: *

പി. ബി. മോഹൻദാസ്,

പുല്ലുവേലിൽ, കുഴിത്തൊളു (പി.ഒ),

കുളത്തുംമേട് , ഇടുക്കി (ജില്ല ).

ഫോൺ: 9048949654.

*ബാങ്ക് വിവരങ്ങൾ: *

എസ്.ബി.ഐ. ശാഖ: കൂട്ടാർ.

അക്കൗണ്ട് നമ്പർ: 33533480189.

ഐഎഫ്സി കോഡ്: എസ്ബിഐ എൻ 0007621.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.