Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൃക്കകൾ രണ്ടും തകരാറിലായ യുവാവ് കരുണ തേടുന്നു

vijeesh

കോട്ടയം∙ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വിജീഷ്, കൈമെയ്യ് മറന്ന് അധ്വാനിച്ച് അവൻ നിർധന കുടുംബത്തിന്റെ പട്ടിണി മാറ്റി. എന്നാൽ വിധി വൃക്കരോഗത്തിന്റെ രൂപത്തിൽ വന്നതോടെ വിജീഷ് തളർന്നു പോയി. രോഗക്കിടക്കയിൽ മരണത്തെ മുഖാമുഖം കണ്ട് കഴിയുകയാണിപ്പോൾ.

ഒളശ്ശ വട്ടുകുളത്തിൽ വിജയന്റെ മകനാണ് വിജീഷ്. അമ്മയും അച്ഛനും അനുജത്തിമാരും അടങ്ങുന്നതാണ് കുടുംബം. ആദ്യം ഒരു വൃക്ക തകരാറിലായെങ്കിലും തന്നാൽ കഴിയുന്ന ജോലികൾ ചെയ്ത് വിജീഷ് കുടുംബം പോറ്റി. എന്നാൽ ആറു മാസം മുമ്പ് പരിശോധനയിൽ മറ്റേ വൃക്കയെയും രോഗം ബാധിച്ചതായി തെളിഞ്ഞു. ജീവിതത്തിൽ ഇനി എന്താണെന്നറിയാതെ മാനസികമായും വിജീഷ് തകർന്നു. നാൾക്കു നാൾ മൂർച്ഛിച്ച രോഗം കാരണം രണ്ടു വൃക്കകളുടെയും പ്രവർത്തനം പൂർണമായും നിലച്ചു. മൂന്നു മാസമായി കോട്ടയം മെഡിക്കൽ കോളജിൽ ഡയാലിസിസിനു വിധേയനാകുന്നുണ്ട്.

സാധാരണ ഡയാലിസിസ് ഇപ്പോൾ നടത്താനാകുന്നില്ല. ശരീരം പ്രതികൂലമായി പ്രതികരിക്കുന്നതുകൊണ്ട് വയറ്റിലെ ശസ്ത്രക്രിയ വഴി ഡയാലിസിസ് ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിന് മാസം 25,000 രൂപ ചെലവാകും. നിർധന കുടുംബത്തിന് ആകെയുള്ള വീടും നാലു സെന്റ് സ്ഥലവും പണയം വച്ചു. നല്ലവരായ നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇത്രയും നാൾ കഴിഞ്ഞത്. തങ്ങളുടെ ആശ്രയമായ മകനെ നഷ്ടപ്പെടാതിരിക്കാൻ സുമനസ്സുകളുടെ കരുണ തേടുകയാണ് ഈ നിരാശ്രയ കുടുംബം.

മൊബൈൽ നമ്പർ: 9947886493

എസ്ബിടി അയ്മനം ശാഖയിൽ വിജീഷിന്റെ പേരിലുള്ള അക്കൗണ്ടിലേക്കു സഹായങ്ങൾ അയയ്ക്കാം.

VIJEESH V V ACCOUNT NUMBER- 67320956475, IFSC Code- SBTR0000232

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.