Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിടലിക്കു പരിക്കേറ്റ് ചികിത്സയിലായ യൂസുഫിനെ സഹായിക്കാം

Yousuf

കോട്ടയം ∙ പിടലിക്കു പരിക്കേറ്റ ഗൃഹനാഥൻ സുമനസുകളുടെ കാരുണ്യം തേടുന്നു. കോട്ടയം താഴത്തങ്ങാടി പള്ളിപ്പറമ്പിൽ യൂസുഫ് (60) ലോറിയിൽ നിന്നു സാധനങ്ങൾ ഇറക്കുമ്പോൾ അരിച്ചാക്ക് തെന്നി കഴുത്തിൽ വീഴുകയായിരുന്നു. ഇതേത്തുടർന്ന് മെഡിക്കൽ കോളജിലും ഭാരത് ഹോസ്പിറ്റലിലും ചികിൽസ തേടി. യൂസുഫിന്റെ പിടലിയുടെ എല്ലു പൊട്ടി ‘സെർവിക്കൽ സ്പൈൻ ഇൻജുറി’ സംഭവിച്ചിരിക്കുകയാണെന്നാണ് ഡോക്ടർമാരുടെ നിഗമനം.

ഇതു വരെയുള്ള ചികിൽയ്ക്ക് ഒരു ലക്ഷം രൂപ ചെലവായിട്ടുണ്ട്. യൂസുഫിന്റെ രോഗം ഭേദമാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് രണ്ടു ലക്ഷത്തോളം ചെലവ് വരും. ഈ നിർധന കുടുംബത്തിന് ഇതു താങ്ങാനുള്ള ശേഷിയില്ല. രണ്ടു പെണ്‍കുട്ടികളും ഭാര്യ സുഹറാ ബീവിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശാകേന്ദ്രമാണു യൂസുഫ്. ദൈനംദിന ചെലവുകൾക്കു ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ സഹായിക്കുക. നല്ല മനസുള്ളവരുടെ കാരുണ്യം പ്രതീക്ഷിച്ചു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കോട്ടയം സിഎംഎസ് കോളജ് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

അക്കൗണ്ട് നമ്പർ- 67220390739
ഐഎഫ്എസ്‌സി കോഡ്- SBTR0000484

Your Rating: