Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണുതുറന്നില്ലെങ്കിൽ കേരളവും കണ്ണുനീരൊഴുക്കും, ഓരോ തുള്ളി വെള്ളവുമോർത്ത്...(ഇൻഫോഗ്രാഫിക്സ്)

Water Day Cartoon

ജലരഹിതദിനത്തോടടുക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ. ഇനിയും കണ്ണുതുറന്നില്ലെങ്കിൽ നീരുറവകൾ വറ്റി കേരളവും വരണ്ടുണങ്ങുന്ന കാലം വിദൂരമല്ലെന്ന് ഓർമിപ്പിക്കുന്നു, ലോക ജലദിനം

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ എല്ലാ നീരുറവകളും വറ്റുന്ന ജലരഹിതദിനത്തോട് (ഡേ സീറോ) അടുക്കുന്നു. ഏപ്രിൽ 22 വരെ ഉപയോഗിക്കാനുള്ള വെള്ളം മാത്രമേ അവിടെ ബാക്കിയുള്ളൂ എന്നായിരുന്നു ആദ്യമുന്നറിയിപ്പ്. എന്നാൽ, ജലഉപയോഗത്തി‍ൽ നിയന്ത്രണം പാലിച്ചതിനാൽ ഓഗസ്റ്റ് 27 വരെ ജലവിതരണം നിർത്തിവയ്ക്കേണ്ടി വരില്ല. 

സംഭരണികളിലെ വെള്ളത്തിന്റെ തോത് 13.5 ശതമാനത്തിൽ താഴെയെത്തുന്ന ദിവസം വീടുകളിലേക്കുള്ള ജലവിതരണം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പൊതുടാപ്പുകളിലൂടെ മാത്രമാകും പിന്നെ വിതരണം. അതും ഒരാൾക്കു പരമാവധി ഒരു ബക്കറ്റ്. 

ലോകത്തിലെ പല സ്ഥലങ്ങളും സമാന അവസ്ഥയോട് അടുക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ ഭാവി എന്താണ്? വേനൽ കഠിനമാവുകയും ചൂടേറുകയും കാലാവസ്ഥ മാറുകയും ചെയ്യുന്ന കേരളത്തിൽ മഴ കൂടി താളം തെറ്റിയാൽ ആഫ്രിക്കയിലെ ഡേ സീറോ നമുക്കും അകലെയല്ല.

waterday-special-infographics