Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ ഞെട്ടിച്ച് ഭീകരാക്രമണങ്ങൾ

INDIA-KASHMIR-PAKISTAN-UNREST ഉറി കരസേന ബ്രിഗേഡ് ആസ്ഥാനത്തെ ക്യാംപിനു മുകളിൽ ഇന്ത്യൻ ദേശീയപതാക.

1966 ഏപ്രിൽ 20: അസമിലെ ലുംഡിങ് സ്‌റ്റേഷനിൽ ടിൻസുകിയ – ജൽപായിഗുരി പാസഞ്ചർ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിൽ 55 പേർ കൊല്ലപ്പെട്ടു.

1986 നവംബർ 30: ഹോഷിയാർപുർ ജില്ലയിലെ ഖുഡയിൽ സർക്കാർ ബസ് തട്ടിയെടുത്തു ഭീകരർ 24 യാത്രക്കാരെ വധിച്ചു.

1987 ജൂലൈ ഏഴ്: പഞ്ചാബിലെ പട്യാലയ്‌ക്കു സമീപം 40 ബസ് യാത്രക്കാരെ സിഖ് ഭീകരർ കൂട്ടക്കുരുതി ചെയ്‌തു.

1987 ജൂലൈ ഏഴ്: ഹരിയാനയിലെ ഫത്തേഹാബാദിനു സമീപം ധാര്യപുരിയിൽ ഹരിയാന റോഡ്‌വേയ്‌സിന്റെ രണ്ടു ബസുകളിലെ 36 യാത്രക്കാരെ സിഖ് ഭീകരർ കൂട്ടക്കൊല നടത്തി.

1993 മാർച്ച് 12: മുംബൈയിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകളിൽ 257 പേർ കൊല്ലപ്പെട്ടു; 1400 പേർക്കു പരുക്കേറ്റു.

1993 മാർച്ച് 17: കൊൽക്കത്ത നഗരമധ്യത്തിലെ ബോ ബസാറിലെ അഞ്ചുനിലക്കെട്ടിടത്തിൽ 50 പേർ കൊല്ലപ്പെട്ടു.

1995 ഓഗസ്‌റ്റ് 31: ചണ്ഡിഗഡിലെ സെക്രട്ടേറിയറ്റ് മന്ദിരത്തിനു മുന്നിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ബിയന്ത് സിങ്ങും ഒൻപത് അംഗരക്ഷകരുമടക്കം 15 പേർ കൊല്ലപ്പെട്ടു. 

1998 ഫെബ്രുവരി 14, 15: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നഗരത്തിലെ 23 സ്‌ഥലങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരകളിൽ 82 പേർ കൊല്ലപ്പെട്ടു. 

2003 ഓഗസ്‌റ്റ് 25: മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലും സാവേരി ബസാറിലുമുണ്ടായ സ്‌ഫോടനങ്ങളിൽ 52 പേർ കൊല്ലപ്പെട്ടു; 143 പേർക്കു പരുക്കേറ്റു.

2005 ഒക്‌ടോബർ 29: ദീപാവലിത്തലേന്നു ന്യൂഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിൽ മൂന്നു ബോംബ് സ്‌ഫോടനം. 62 പേർ മരിച്ചു.

2006 മാർച്ച് ഏഴ്: വാരാണസി റെയിൽവേ സ്‌റ്റേഷനിലും ക്ഷേത്രത്തിലും ഇരട്ടസ്‌ഫോടനം; 20 മരണം.

2006 ജൂലൈ 12: മുംബൈയിൽ ട്രെയിൻ സ്‌ഫോടന പരമ്പര. പൊട്ടിയത് ഏഴു ബോബുകൾ; മരണം 200, പരുക്കേറ്റത് 700 പേർക്ക്.

2006 സെപ്‌റ്റംബർ എട്ട്: മാലെഗാവിലെ മസ്‌ജിദിൽ ഇരട്ടസ്‌ഫോടനം, 30 മരണം; 100 പേർക്കു പരുക്കേറ്റു.

2007 ഫെബ്രുവരി 19: ന്യൂഡൽഹി – അട്ടാറി സംഝോത എക്‌സ്‌പ്രസിലുണ്ടായ സ്‌ഫോടനത്തെ തുടർന്നുണ്ടായ അഗ്നിബാധയിൽ 67 പേർ കൊല്ലപ്പെട്ടു. 

2007 ഓഗസ്‌റ്റ് 25: ഹൈദരാബാദിലെ ലുംബിനി അമ്യൂസ്‌മെന്റ് പാർക്കിലെ ഓപ്പൺ എയർ തിയറ്ററിലും ഹോട്ടലിലുമുണ്ടായ സ്‌ഫോടനങ്ങളിൽ 45 മരണം. 

2008 മേയ് 13: ജയ്‌പുരിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ നടന്ന ഏഴു ശക്‌തമായ സ്‌ഫോടനങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. 

2008 ജൂലൈ 26: അഹമ്മദാബാദിൽ രണ്ടു മണിക്കൂറിനിടെ 20 ബോംബുകൾ പൊട്ടിത്തെറിച്ച് 57 മരണം.

2008 സെപ്‌റ്റംബർ 13: ന്യൂഡൽഹിയിൽ ആറിടങ്ങളിലുണ്ടായ സ്‌ഫോടനത്തിൽ 26 മരണം.

2008 നവംബർ 26: മുംബൈ ഭീകരാക്രമണം. താജിലും ഒബ്‌റോയിയിലും സിഎസ്‌ടിയിലും നരിമാൻ പോയിന്റിലും ഉണ്ടായ ആക്രമണത്തിൽ 170 മരണം; ഒട്ടേറെപ്പേർക്കു പരുക്ക്.

2011 ജൂലൈ 13: മുംബൈയിൽ മൂന്നിടത്തുണ്ടായ സ്‌ഫോടന പരമ്പരകളിൽ 27 മരണം. ദാദർ, സവേരി ബസാർ, ഓപ്പറ ഹൗസ് എന്നിവിടങ്ങളിലാണു സ്‌ഫോടനം നടന്നത്. 120 പേർക്കു പരുക്കേറ്റു.

2016 ജനുവരി രണ്ട് – നാല്: പഞ്ചാബിലെ പഠാൻകോട്ട് വ്യോമസേനാ താവളത്തിനുനേരെ പാക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ ഏഴു സുരക്ഷാ ഉദ്യോഗസ്‌ഥരടക്കം 14 പേർ കൊല്ലപ്പെട്ടു.

കശ്മീർ നടുങ്ങിയപ്പോൾ‌

1995 ജനുവരി 26: ജമ്മുവിലെ മൗലാനാ ആസാദ് സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടയിൽ ബോംബ് പൊട്ടി എട്ടു മരണം. ഗവർണർ കെ.വി.കൃഷ്‌ണറാവു അത്ഭുതകരമായി രക്ഷപ്പെട്ടു.

1995 ജൂലൈ 17: ജമ്മുവിലെ പുരാണി മാണഡിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു; നൂറിലധികംപേർക്കു പരുക്കേറ്റു. ഹർകത്ത് ഉൽ അൻസാർ എന്ന സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു.

1995 ജൂലൈ 26: ജമ്മുവിലെ തിരക്കേറിയ ഷാലിമാർ ചൗക്കിലെ രൺബീരേശ്വർ ക്ഷേത്രത്തിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ സന്യാസി കൊല്ലപ്പെട്ടു; 42 പേർക്കു പരുക്കേറ്റു. 

1995 സെപ്‌റ്റംബർ അഞ്ച്: ശ്രീനഗറിലുണ്ടായ ഇരട്ട കാർ ബോംബ് സ്‌ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടു; 25 പേർക്കു പരുക്കേറ്റു. 

1995 സെപ്‌റ്റംബർ ഏഴ്: ശ്രീനഗറിലെ പ്രതാപ് പാർക്കിലെ ബിബിസി ഓഫിസിലുണ്ടായ പാഴ്സൽ ബോംബ് സ്‌ഫോടനത്തിൽ പ്രമുഖ ഫോട്ടോ ജേണലിസ്‌റ്റ് മുഷ്‌താക് അലി കൊല്ലപ്പെട്ടു; രണ്ടുപേർക്കു പരുക്കേറ്റു.

 1998 ജനുവരി 26: ശ്രീനഗറിനടുത്തു ഗന്ദേർബാലിലെ വനാമ ഗ്രാമത്തിൽ 24 കശ്‌മീരി പണ്ഡിറ്റുകളെ തീവ്രവാദികൾ കൂട്ടക്കൊലചെയ്‌തു. 

2000 ജനുവരി മൂന്ന്: ശ്രീനഗറിലെ സൈനിക ടോട്ടോ ഗ്രൗണ്ട് ക്യാംപിനു സമീപം പച്ചക്കറിക്കടയിലുണ്ടായ സ്‌ഫോടനത്തിൽ സൈനികരടക്കം 16 പേർ കൊല്ലപ്പെട്ടു; റോക്കറ്റ് ആക്രമണത്തിൽ നാലുപേർ മരിച്ചു.

2015 മാർച്ച് 20: കശ്‌മീരിലെ കത്വ ജില്ലയിലെ രാജ്‌ബാഗ് പൊലീസ് സ്‌റ്റേഷനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ടു ഭീകരരും മൂന്നു സുരക്ഷാസേനാംഗങ്ങളും കൊല്ലപ്പെട്ടു.

Your Rating: