Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരൂരിന്റെ ബാലൻ; തരൂർ തിരിച്ചറിഞ്ഞ ബാലൻ

by സ്വന്തം ലേഖകൻ
ak-balan എൽഡിഎഫ് സ്ഥാനാർഥി എ.കെ.ബാലൻ ചെക്കിണിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ

തരൂർ∙ മണ്ഡലത്തിൽ നടപ്പാക്കിയ വികസനപദ്ധതികളിൽ രാഷ്ട്രീയം കലർത്തിയെന്ന് ആരേ‍ാപിക്കുന്നവർ ഈ കണക്കുകളെ‍ാന്നു നേ‍ാക്കൂ. അഞ്ചുവർഷത്തിനിടയിൽ ആസ്തിവികസനഫണ്ട് ഉൾപ്പെടെ മുഴുവൻ പഞ്ചായത്തുകൾക്കും നൽകിയിട്ടുണ്ട്. പഞ്ചായത്ത് ആരു ഭരിക്കുന്നുവെന്ന് നേ‍ാക്കാതെ തന്നെ ഫണ്ടും പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. 100 % കൃത്യതപാലിച്ചു എന്നെ‍ാന്നും അവകാശപ്പെടുന്നില്ല. വീഴ്ചകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. അതു തിരുത്തും, തിരുത്തിയിട്ടുമുണ്ട്.

വിജയത്തെക്കുറിച്ച് ആശങ്കയില്ലാതെ, ആത്മവിശ്വാസത്തേ‍ാടെ തരൂർ എൽഡിഎഫ് സ്ഥാനാർഥി എ.കെ.ബാലൻ വേ‍ാട്ടർമാരേ‍ാട് കാര്യങ്ങൾ വ്യക്തമാക്കുന്നു. നിയേ‍ാജകമണ്ഡലത്തിലേക്കുള്ള പ്രകടനപത്രിക മാത്രമല്ല, മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികളുടെ വികസന റിപ്പേ‍ാർട്ടുമായാണ് ബാലന്റെ തിരഞ്ഞെടുപ്പു പ്രചാരണം. വിവിധ നിർമാണപ്രവർത്തനങ്ങൾ, സേവനം, അടിസ്ഥാന വികസനപദ്ധതികൾ, കുടിവെള്ളം തുടങ്ങി ഓരേ‍ാ പഞ്ചായത്തിലും നടപ്പാക്കിയ കാര്യങ്ങൾ വികസന റിപ്പേ‍ാർട്ടിൽ അക്കമിട്ടു പറയുന്നുണ്ട്.

മുൻഗണനാക്രമത്തിൽ ഇനിയും പലതും ചെയ്യാനുണ്ടെന്ന് സമ്മതിക്കുന്നു. എന്നാൽ അടിസ്ഥാന രഹിതമായ ആരേ‍ാപണങ്ങളെ എതിർക്കും– സ്വീകരണയേ‍ാഗത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കുന്നു. വടക്കഞ്ചേരി മിച്ചാരംകേ‍ാട്ടായിരുന്നു ആദ്യസ്വീകരണം. 28 സ്ഥലങ്ങളിൽ പ്രവർത്തകർ ആവേശത്തേ‍ാടെ സ്വീകരണമെ‍ാരുക്കി. ചെങ്കെ‍ാടിയേന്തിയ ബൈക്കുകളുടെ അകമ്പടിയേ‍ാടെയാണ് സ്ഥാനാർഥിയെ എത്തിക്കുന്നത്. മണ്ഡലം കമ്മിറ്റി ചെയർമാൻ സി.കെ.ചാമുണ്ണി, നേതാക്കളായ കെ.ഇ.ഹനീഫ, ടി.കണ്ണൻ, സി.തമ്പു, ടി.ഡി.വിജയൻ എന്നിവർ പൈലറ്റ് വാഹനത്തിലും സ്വീകരണകേന്ദ്രങ്ങളിലെ പ്രസംഗകരായും മാറിമാറിയുണ്ട്.

ബാറുകൾ മുഴുവൻ അടച്ചുവെന്ന് പ്രഖ്യാപിച്ചും പ്രസ്താവിച്ചും യുഡിഎഫ് നേതാക്കൾ ജനങ്ങളെ പറ്റിക്കുകയാണെന്ന് അവർ ആരേ‍ാപിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഉജ്വലപ്രതീകമായ വിഎസിനെ ആക്രമിക്കാൻവരെ ആഹ്വാനം ചെയ്യുന്നു. വടക്ക​ാഞ്ചേരി ടൗണിൽ പ്രവർത്തകരും അനുഭാവികളും കെ‍ാടുംവെയിലിൽ വിയർത്തെ‍ാലിച്ച് സ്ഥാനാർഥിയുടെ പ്രസംഗം കേട്ടുനിന്നു. ജംക്​ഷനിലെ ബസ് വെയ്റ്റിങ് ഷെഡിനരുകിലായിരുന്നു യേ‍ാഗം. വെയിലത്തു നിന്നു മാറിനിൽക്കാൻ ആരെ‍ാക്കെയോ എ.കെ.ബാലനേ‍ാട് പറഞ്ഞു.

തീയിൽകുരുത്ത ബാലന് എന്ത് വെയില് എന്നായിരുന്നു ഒരു മുതിർന്ന നേതാവിന്റെ കമന്റ്. നിത്യജീവിതത്തിൽ നേരിടുന്ന രാഷ്ട്രീയ പ്രശ്നങ്ങളാണ് സ്ഥാനാർഥി പറയുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നശേഷം ഉണ്ടായ സംഭവങ്ങളെക്കുറിച്ചും വിവരിച്ചു, തിരഞ്ഞെടുപ്പിൽ എൽഡിഎഫ് എന്തുകെ‍ാണ്ട് അധികാരത്തിൽ വരണം എന്നും വ്യക്തമാക്കി. മൂന്ന് എംഎൽഎമാരുടെ കുറവുകാരണം എൽഡിഎഫിന് അധികാരം നഷ്ടപ്പെട്ടതിന്റെ കെടുതി സംസ്ഥാനം അനുവഭിച്ചുകെ‍ാണ്ടിരിക്കുന്നു. കുടിവെള്ളക്ഷാമവും കാർഷിക തകർച്ചയും കർഷകരുടെ ആത്മഹത്യയും പിന്നാക്കക്കാരുടെ ജീവിതദുരിതവും ദേശീയ രാഷ്ട്രീയത്തിലെ സ്ഥിതിഗതികളും സിപിഎം കേന്ദ്രകമ്മിറ്റി അംഗംകൂടിയായ ബാലൻ വിവരിച്ചു.

പ്രസംഗം കഴിഞ്ഞ് പുറപ്പെടുന്നതിനിടെ ടൗണിലെ അഴുക്കുചാൽ സ്ലാബ് തകർന്നുകിടക്കുന്നത് ചൂണ്ടിക്കാട്ടി ഒരു വേ‍ാട്ടർ രേ‍ാഷംകെ‍ാണ്ടു. തിരഞ്ഞെടുപ്പുകഴിയട്ടെ എല്ലാം ശരിയാകും– എന്നു സ്ഥാനാർഥി. 40 മണ്ഡലങ്ങളിൽ ബേപ്പൂർമോഡൽ കേ‍ാൺഗ്രസ്–ബിജെപി കൂട്ടുകെട്ട് ശ്രദ്ധിക്കണമെന്നു കമ്മാനത്തറയിലെ യേ‍ാഗത്തിൽ മുന്നറിയിപ്പ്. മഴക്കാറ് മൂടി ചൂട് കുറഞ്ഞതേ‍ാടെ പ്രസംഗത്തിന്റെ ആവേശം കൂടി. 300 കേ‍ാടി രൂപയുടെ വികസനം മണ്ഡലത്തിൽ നടപ്പിലാക്കിയെന്ന് കണക്ക് ഉദ്ധരിച്ചു പറഞ്ഞു.

വർഷങ്ങളായി കേ‍ാൺഗ്രസിനു സ്വാധീനമുളള പെരിങ്ങേ‍ാട്ടുകുറിശി പഞ്ചായത്തിൽ നടത്തിയ പ്രവർത്തനം ആർക്കും നേ‍ാക്കി ബേ‍ാധ്യപ്പെടാം. മുൻ മന്ത്രി വെളളഈച്ചരന്റെ കേ‍ാളനിയിലും അടിസ്ഥാന വികസനം ഉറപ്പാക്കി. അമ്മമാരും യുവതികളും ഉൾപ്പെടെ സ്ത്രീകൾ കൂടുതൽ പങ്കെടുത്ത യേ‍ാഗത്തിൽ പെരുമ്പാവൂരിലെ ജിഷയുടെ കെ‍ാലപാതകം കൂടുതൽ വിശദീകരിക്കുന്നുണ്ടായിരുന്നു. സ്ത്രീകൾക്ക് വീടിനുള്ളിലും സുരക്ഷിതമായി കിടന്നുറങ്ങാൻ കഴിയുന്നില്ലെന്നു വന്നാൽ ? ആധിയുയർത്തുന്ന ചേ‍ാദ്യത്തിൽ അവസാനിപ്പിച്ച് അടുത്ത സ്വീകരണകേന്ദ്രത്തിലേക്ക്.  

ldf-campaign-09052016 Advertisement
Your Rating: