Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ത്രിപുര ബിജെപി പിടിക്കും: അമിത് ഷാ

Amit Shah

അഗർത്തല∙ ത്രിപുരയിൽ അടുത്ത സർക്കാർ രൂപീകരിക്കുക ബിജെപി ആയിരിക്കുമെന്നു പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബിജെപി ഭരിക്കുന്ന ഇരുപതാമത് സംസ്ഥാനമാവും ത്രിപുരയെന്നും ഷാ അവകാശപ്പെട്ടു. മണിപ്പുരിലും അസമിലും പാർട്ടിക്കു ശക്തമായ സംഘടനാ സംവിധാനമില്ലായിരുന്നു. എന്നിട്ടും പ്രധാനമന്ത്രിയുടെ ജനപ്രീതി പാർട്ടിയെ അധികാരത്തിലെത്തിച്ചു. ത്രിപുരയിലും വിജയം നേടും.

പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 25 വർഷമായി ത്രിപുര ഭരിക്കുന്നതു സിപിഎമ്മാണ്.