Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിനെക്കാൾ വലിയ അഴിമതിക്കാരല്ല കേരള കോൺഗ്രസ്: കോടിയേരി; അഴിമതിക്ക് ഡിഗ്രിയില്ലെന്ന് കാനം

kanam-kodiyeri

തൃശൂർ∙ ‘മാണിബന്ധ’ ത്തിന്റെ കാര്യത്തിൽ സിപിഐ നിഴൽയുദ്ധം നടത്തേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തർക്കങ്ങൾ നേരിട്ടുപറയാം. കോൺഗ്രസിനെക്കാൾ വലിയ അഴിമതിക്കാരല്ല കേരള കോൺഗ്രസ്.

അവരുമായി ‍ഞങ്ങൾ ചർച്ച ചെയ്തിട്ടില്ല. അവർ കൂട്ടുകൂടാൻ തയാറുണ്ടോയെന്നു പറഞ്ഞിട്ടില്ല. ആർഎസ്പിയെയും ഫോർവേഡ് ബ്ലോക്കിനെയും സ്വാഗതം ചെയ്യുന്നുവെന്നും കോടിയേരി മനോരമ ന്യൂസിനോടു പറഞ്ഞു.

അതേ സമയം, അഴിമതിക്കു ഡിഗ്രിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു. ഡിഗ്രി കൂടിയാലും കുറഞ്ഞാലും അഴിമതി തന്നെ. അഴിമതിക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്താൻ പാടില്ല.

കാര്യങ്ങൾ തുറന്നുപറഞ്ഞാണു ശീലം; നിഴൽയുദ്ധം സിപിഐക്കില്ല. അഴിമതിക്കെതിരെ എൽഡിഎഫ് നടത്തിയ സമരത്തിന്റെ ഉൽപന്നമാണ് ഇപ്പോഴത്തെ സർക്കാരെന്നും അതിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.