Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെളിച്ചെണ്ണയ്ക്കും ഗോതമ്പിനും വില കൂടും; നികുതി പിരിവിന് ഒൻപതിന പരിപാടി

Wheat-rice-up-on-stockists-

തിരുവനന്തപുരം∙ കോട്ടയം ∙ പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിൽ വെളിച്ചെണ്ണ, പായ്ക്കറ്റ് ഗോതമ്പ്, തുണിത്തരങ്ങൾ, ഡിസ്പോസിബിൾ പ്ലാസ്റ്റിക് എന്നിവയ്ക്ക് വിലകൂടും. വെളിച്ചെണ്ണെയ്ക്ക് അഞ്ചു ശതമാനം നികുതിയാണ് കൂട്ടിയത്. ഇതിന്റെ വരുമാനം നാളികേര സംഭരണത്തിന് നൽകും. കൂടാതെ നാളികേരത്തിന്റെ താങ്ങുവില 25 രൂപയിൽ നിന്നു 27 രൂപയാക്കി ഉയർത്തുകയും ചെയ്തു.

അതേസമയം, വാണിജ്യ നികുതി പിരിവ് ഊർജിതപ്പെടുത്താൻ ഒൻപതിന പദ്ധതികൾ തോമസ് ഐസക്ക് ബജറ്റിൽ പ്രഖ്യാപിച്ചു.

1. അഴിമതി നിർമാർജനം
2. കൂടുതൽ വ്യാപാരികളെ നികുതി വലയത്തിൽ കൊണ്ടുവരിക
3. യുക്തിസഹമായ നികുതി നിരക്ക്
4. സാങ്കേതിക നവീകരണം
5. ഊർജിത ഉദ്യോഗസ്ഥ പരിശീലനം
6. ഇന്റേണൽ ഓഡിറ്റ് ശക്തിപ്പെടുത്തുക
7. നിയമനടപടികൾ, റവന്യൂ റിക്കവറി വേഗത വർധിപ്പിക്കൽ
8. വ്യാപാരി സൗഹൃദ സമീപനം
9. ഉപഭോക്തൃ– വ്യാപാരി ബോധവൽക്കരണം

അധിക വിഭവസമാഹരണം

∙ എംആർപി രേഖപ്പെടുത്തി പാക്കറ്റിലാക്കി വിൽക്കുന്ന ഗോതമ്പുത്പന്നങ്ങളായ ആട്ട, മൈദ, സൂജി, റവ എന്നിവയ്ക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തി. ഇതുവഴി 50 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു

∙ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള വെളിച്ചെണ്ണ വരവ് നിയന്ത്രിക്കാൻ വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തി. ഇതിൽനിന്നുള്ള അധിക വരുമാനം കേരളത്തിലെ നാളികേര സംഭരണത്തിനായി ഉപയോഗിക്കും.

∙ പാകം ചെയ്ത ഭക്ഷണ പദാർഥങ്ങളുടെ മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി അതേപടി തുടരും. എന്നാൽ ബ്രാൻ‌ഡഡ് റസ്റ്റോറന്റുകൾ പാകം ചെയ്തുവിൽക്കുന്ന ബർഗർ, പിസ, ടാക്കോസ്, ഡോനട്സ്, സാൻഡ്വിച്ച്, ബർഗർ– പാറ്റി, പാസ്ത തുടങ്ങിയവയുടെയും ബ്രഡ് ഫില്ലിംങ്ങുകൾ, മറ്റ് പാകം ചെയ്ത ഭക്ഷണ പദാർഥങ്ങൾ തുടങ്ങിയവയുടെമേൽ ഫാറ്റ് ടാക്സ് എന്ന നിലയിൽ 14.5 ശതമാനം നികുതി ഏർപ്പെടുത്തി. ഇതിലൂടെ 10 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

∙ തുണിയുടെ മേൽ ഏർപ്പെടുത്തിയിരുന്ന ഒരു ശതമാനം മൂല്യവർധിത നികുതി രണ്ട് ശതമാനമായി ഉയർത്തി. ഇതിലൂടെ 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.

∙ ടൂറിസം മേഖലയ്ക്ക് പ്രോത്സാഹനമെന്ന നിലയിൽ ഹോട്ടൽ ലക്ഷ്വറി ടാക്സ് നിരക്കുകൾ കുറച്ചു. പൂർണ ഇളവുള്ള വാടകയുടെ നിരക്ക് 200 രൂപയിൽനിന്ന് 400 രൂപയായി ഉയർത്തി.
1. 500–1000 രൂപവരെ വാടകയുള്ള മുറികൾക്ക് 6 ശതമാനം നികുതി
2. 1000 രൂപയ്ക്ക് മുകളിൽ വാടകയുള്ള മുറികൾക്ക് 10 ശതമാനം നികുതി.

∙ ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റുകൾ, പ്ലാസ്റ്റിക് കപ്പുകൾ എന്നിവയ്ക്ക് 20 ശതമാനം നികുതി.

∙ അലക്കുസോപ്പ് ബാറുകൾ, കട്ടകൾ, എന്നിവയുടെ നിരക്ക് അഞ്ച് ശതമാനമാക്കി.

ഇളവുകൾ

∙ സിനിമകളുടെ പകർപ്പവകാശ വിൽപ്പനയ്ക്കും ഉപയോഗ അവകാശം കൈമാറ്റം ചെയ്യുന്നതിനും 2008ൽ നൽകിയിരുന്ന പൂർണ ഇളവ് പുനസ്ഥാപിക്കും

∙ സ്ക്രാപ്പ് ബാറ്ററികളുടെ നികുതിയിളവ് അഞ്ച് ശതമാനമായി കുറയ്ക്കും

∙ തെർമോകോൾ നിർമിതമായ ഡിസ്പോളിബിൾ പ്ലേറ്റുകളുടെയും കപ്പുകളുടെയും 2013–14, 2014–15 വർഷങ്ങളിലെ നികുതി നിരക്ക് അഞ്ച് ശതമാനമായിരിക്കും

∙ മുനിസിപ്പൽ പ്ലാസ്റ്റിക് വേസ്റ്റിന് മേലുള്ള അഞ്ച് ശതമാനം നികുതി എടുത്തുകളയും

Your Rating: