Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനസൗഹൃദം, ഹരിതം; വരുമാനത്തിന് നികുതി വർധന

Budget4

തിരുവനന്തപുരം ∙ ധനസമാഹരണത്തിന് നികുതി വർധിപ്പിച്ചും ക്ഷേമത്തിനും തുല്യനീതിക്കും പ്രാധാന്യം നൽകിയും പിണറായി വിജയൻ നയിക്കുന്ന സർക്കാരിന്റെ ആദ്യ ബജറ്റ്. മൂന്നു മണിക്കൂറോളം നീണ്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം എല്ലാ മേഖലകളെയും സ്പർശിച്ചു. നമ്മൾക്ക് ജാതിയില്ല പ്രഖ്യാപനം ഒാർമിപ്പിച്ചായിരുന്നു തുടക്കം. ഒഎൻവി കുറുപ്പിന്റെ കവിതയിലെ വരികൾ ചൊല്ലിയാണ് ബജറ്റ് അവതരണം അവസാനിപ്പിച്ചത്.

Budget

ബജറ്റ് പരിവർത്തനത്തിന്റെ ദിശാസൂചിയാകും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ധനകാര്യപ്രതിസന്ധി സർക്കാർ ഇടപെടലുകളെ ദുർബലമാക്കി. നാണ്യവിളത്തകർച്ചയും ഗൾഫ് പണവരവിലെ കുറവും പ്രതിസന്ധിക്ക് കാരണമാണ്. വരും വർഷം റവന്യൂക്കമ്മി 20,000 കോടി രൂപയായി ഉയരുമെന്നും തോമസ് ഐസക് പറഞ്ഞു.

∙ രണ്ടുവർഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല. ആരോഗ്യം പോലുള്ള ചില മേഖലകൾക്കുമാത്രം ഇളവ്
∙ എല്ലാ സാമൂഹികക്ഷേമ പെൻഷനും 1000 രൂപയാക്കി
∙ എല്ലാവർക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും
∙ പെൻഷൻ കുടിശിക തീർക്കും
∙ 60 വയസുകഴിഞ്ഞ എല്ലാവർക്കും പെൻഷൻ. പെൻഷൻ ബാങ്ക് വഴിയാക്കും
∙ ജീവനക്കാർക്ക് ഒാണത്തിന് ഒരുമാസത്തെ ശമ്പളം അഡ്വാൻസായി നൽകും
∙ അഞ്ചുവർഷത്തിനകം എല്ലാവർക്കും വീട്
∙ കാരുണ്യചികിൽസാപദ്ധതി എല്ലാവരുടെയും അവകാശമാക്കും
∙ മുടങ്ങിക്കിടക്കുന്ന വീടുകൾ പൂർത്തീകരിക്കാൻ പ്രത്യേകപദ്ധതി
∙ ഭൂമിയില്ലാത്തവർക്ക് മൂന്നുസെന്റ് സ്ഥലം
∙ ധനപ്രതിസന്ധി മറികടക്കാൻ രണ്ടാംമാന്ദ്യവിരുദ്ധ പാക്കേജ്. 12,000 കോടിരൂപയുടെ പാക്കേജ്.
∙ ഇതരസംസ്ഥാന തൊഴിലാളികൾക്കായി നിയമനിർമാണം
∙ പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതി
∙ നാലുവരിപ്പാത, ഗെയിൽ, വിമാനത്താവളവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു
∙ മരുന്നു നിർമാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തിൽ ഫാക്ടറി
∙ കൈത്തറി, യന്ത്രത്തറി വ്യവസായങ്ങൾക്ക് 71 കോടി രൂപ

കൃഷി
∙ കൃഷിഭൂമിയുടെ ഡേറ്റാബാങ്ക് ഒരു വർഷത്തിനകം പൂർത്തീകരിക്കും
∙ നെല്ലുസംഭരണത്തിനു 385 കോടി. വയൽനികത്തൽ വ്യവസ്ഥ റദ്ദാക്കി.
∙ നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നൽ.
∙ നെൽകൃഷി പ്രോൽസാഹനത്തിനു 50 കോടി, സബ്സിഡി കൂട്ടും
∙ പച്ചക്കറി കൃഷിക്ക് കൂടുതൽ പ്രാധാന്യം. 25 കോടി അധികമായി വിലയിരുത്തി.
∙ റബർ വിലത്തകർച്ചയിൽ നിന്നും കൃഷിക്കാർക്ക് കേന്ദ്ര സഹായം വേണം. ചർച്ചകൾ നടത്തും. റബറിന് കിലോയ്ക്ക് 150 രൂപ ഉറപ്പുവരുത്തും. ഇതിലേക്ക് 500 കോടി രൂപ വിലയിരുത്തി.
∙ ഇടുക്കിയിലും വയനാട്ടിലും സ്പൈസസ് പാർക്ക് സ്ഥാപിക്കും
∙ അഗ്രോ പാർക്കുകൾ സ്ഥാപിക്കും

വിദ്യാഭ്യാസം
∙ ഉന്നത വിദ്യാഭ്യാസം: കേരളത്തെ മികവിന്റെ കേന്ദ്രമാക്കും
∙ സർക്കാർ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ യൂണിഫോം
∙ മണ്ഡലത്തിൽ ഒരു സർക്കാർ സ്കൂൾ രാജ്യാന്തരനിലവാരത്തിലേക്ക് ഉയർത്തും. 1000 കോടി രൂപ.
∙ അഞ്ചുവർഷം കൊണ്ട് 1000 രാജ്യാന്തര നിലവാരത്തിലുള്ള സ്കൂളുകൾ.
∙ സ്കൂളുകളിലെ സാങ്കേതിക നിലവാരം ഉയർത്താൻ 500 കോടി
∙ ആർട്സ് ആൻഡ് സയൻസ് കോളജുകൾ, സർക്കാർ എൻജിനിയറിങ്ങ് കോളജുകൾ എന്നിവയെ ആധുനീകരിക്കാൻ 500 കോടി
∙ വിദ്യാഭ്യാസ വായ്പ തിരിച്ചടിക്കാൻ 100 കോടി രൂപ.
∙ സാങ്കേതിക വിദ്യാഭ്യാസത്തിന് 235 കോടി രൂപ
∙ 10 ഐടിഐകൾ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 50 കോടി രൂപ.

ആരോഗ്യം
∙ മുഴുവൻ പൗരൻമാരുടെയും ആരോഗ്യനില തുടർച്ചയായി പരിശോധിക്കും
∙ ആശുപത്രികളുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജിൽ നിന്നു 1000 കോടി രൂപ.
∙ തലശ്ശേരിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ആരംഭിക്കുന്നതിന് 50 കോടി രൂപ
∙ ഹെൽത്ത് സർവ്വീസ് ഡിപ്പാർട്ട്മെന്റിന് 521 കോടി രൂപ
∙ മെഡിക്കൽ വിദ്യാഭ്യാസത്തിന് 394 കോടി രൂപ
∙ തിരുവനന്തപുരം മെഡിക്കൽ കോളജിനെ എയിംസ് നിലവാരത്തിലേക്ക് ഉയർത്തും.
∙ റീജിയണൽ ക്യാൻസർ സെന്ററിന് 59 കോടിയും മലബാർ ക്യാൻസർ സെന്ററിന് 29 കോടി രൂപയും അനുവദിച്ചു

കുടിവെള്ളവും ജലവിഭവവും
∙ വെള്ളക്കരം അഞ്ചുവർഷവും കൂട്ടില്ല
∙ ജല അതോറിറ്റിയുടെ നഷ്ടം ഇല്ലാതാക്കാൻ ജലച്ചോർച്ച ഇല്ലാതാക്കും
∙ നഗരമേഖലകളിലെ പ്രവർത്തനങ്ങൾക്ക് മുൻഗണന
∙ 1004 കോടി രൂപയുടെ പലിശ എഴുതിത്തള്ളി
∙ 713 കോടി രൂപ വായ്പ ഒാഹരി മൂലധനമാക്കും
∙ ജലവകുപ്പിന് 2064 കോടി രൂപ നീക്കിവച്ചു
∙ 77 സ്കീമുകളിലായി 128 കിലോമീറ്റർ എസി പ്രോമോ പമ്പിങ് മെയിനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 154 കോടി രൂപ.

Budget1

കല–സാംസ്കാരികം
∙ എല്ലാ ജില്ലകളിലും സാംസ്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കും. നവോത്ഥാന നായകരുടെ പേരിലായിരിക്കും കേന്ദ്രങ്ങൾ.
∙ ഒാരോ കേന്ദ്രത്തിനും ശരാശരി 40 കോടിരൂപ ചെലവാകും
∙ കലാകാരൻമാർക്കുള്ള പെൻഷൻ 1500 രൂപയാക്കി.
∙ ഐഎഫ്എഫ്കെയ്ക്ക് സ്ഥിരം വേദിക്ക് 50 കോടി രൂപ

കായികം
‌∙ 14 ജില്ലകളിലും ഇൻഡോർ സ്റ്റേഡിയം. ഇതിനായി 500 കോടി രൂപ നീക്കിവച്ചു.
∙ എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം. ഈ വർഷം 135 കോടി രൂപ.

Your Rating: