Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാടിനെ കാർബൺതുലിത ജില്ലയാക്കും

തിരുവനന്തപുരം ∙ വയനാടിനെ കാർബൺ തുലിത (കാർബൺ ന്യൂട്രൽ) ജില്ലയാക്കുമെന്നു ബജറ്റ് പ്രഖ്യാപനം. മീനങ്ങാടി പഞ്ചായത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ജില്ലാതലത്തിൽ വ്യാപിപ്പിക്കും. ലക്ഷ്യം നേടാനായാൽ കാപ്പി ഉൾപ്പെടെയുള്ളവ മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കാനാകുമെന്നും ടൂറിസം മേഖലയെ പ്രോൽസാഹിപ്പിക്കാൻ കഴിയുമെന്നും ബജറ്റ് വിലയിരുത്തുന്നു.

ജൈവവൈവിധ്യ സംരക്ഷണത്തിനു കർമപദ്ധതി നടപ്പാക്കും. ഇതിനായി ജൈവവൈവിധ്യ റജിസ്റ്റർ ഉണ്ടാക്കും. വന്യമൃഗങ്ങളിൽനിന്നും കൃഷി സംരക്ഷിക്കാനുള്ള വേലി നിർമാണത്തിനു 100 കോടി അനുവദിച്ചു.

കൽപറ്റ നഗരസഭയിൽ കുരങ്ങ് പുനരധിവാസത്തിന് 25 ലക്ഷവും ബ്രഹ്മഗിരി പദ്ധതിക്കു 10 കോടിയും കുട്ടനാട് പരിസ്ഥിതി പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന് 50 ലക്ഷവും അനുവദിച്ചു.
 

Your Rating: