Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിസ്ഥാന വികസനത്തിന് ഊന്നൽ, ലക്ഷ്യം സാമൂഹ്യ ക്ഷേമം

thrissur-road-cross-0507

കോട്ടയം∙ അടിസ്ഥാനസൗകര്യ വികസനത്തിന്റെ പിൻബലത്തിലൂടെ സമ്പദ് വ്യവസ്ഥയുടെ ത്വരിത വളർച്ച ലക്ഷ്യമിടുകയാണ് എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. പിണറായി സർ‍ക്കാരിന്റെ കന്നി ബജറ്റിൽ റോഡുകൾക്കും പാലങ്ങൾക്കുമായി 1,206 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മാന്ദ്യവിരുദ്ധ പാക്കേജിലുൾപ്പെടുത്തി 5000 കോടി രൂപ മുടക്കി പാലം, റോഡ്, ഫ്ലൈഓവറുകൾ എന്നിവയും നിർമ്മിക്കും.

137 പുതിയ റോഡുകൾ സംസ്ഥാനത്ത് നിർമ്മിക്കും. ഇതിനായി 2800 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 1475 കോടി രൂപ 68 പുതിയ പാലങ്ങളുടെ നിർമ്മിതിക്കായി അനുവദിച്ചു. 17 ബൈപ്പാസുകൾക്കായി 385 കോടിയും എട്ട് ഫ്ലൈഓവറുകൾക്കുമായി 180 കോടിയും അനുവദിച്ചു. 14 റയിൽവേ മേൽപാലങ്ങൾക്കും ബജറ്റിൽ അനുമതി നൽകിയിടുണ്ട്. ഇതിനായി 295 കോടിരൂപയാണ് വകയിരുത്തിയിരിക്കുന്നത്. 40 കോടി രൂപയുടെ നാല് അണ്ടർ പാസേജുകളും അനുവദിച്ചിട്ടുണ്ട്. കൊച്ചി മെട്രോയ്ക്കും തുക വകയിരുത്തിയിടുണ്ട്.

ശബരി പാതയ്ക്ക് 50 കോടി രൂപ അനുവദിച്ചിടുണ്ട്. അതുപോലെ അതിവേഗ റെയിൽ പാതയുടെ അലൈമെന്റിൽ മാറ്റം വരുത്തണമോ എന്നതു സംബന്ധിച്ച പഠനത്തിനായി 50 ലക്ഷം കോടി രൂപയും അനുവദിച്ചിടുണ്ട്. സംസ്ഥാനത്ത് മികവേറിയ ഭൗതികപശ്ചാത്തല സംവിധിനം ഒരുക്കുന്ന തരത്തിൽ പാലം, റോഡ് എന്നിവയുടെ നിർമ്മിതിക്കായി ബജറ്റിൽ തുകവകയിരുത്തിയിട്ടുണ്ട്.

ആരോഗ്യമേഖലയ്ക്കും ഊന്നൽ നൽകുന്നതാണ് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിച്ച 2016-17 ലെ ബജറ്റ്. സമഗ്ര ആരോഗ്യ പരികക്ഷ ലക്ഷ്യമിടുന്ന ബജറ്റിൽ എല്ലാ രോഗങ്ങൾക്കും സൗജന്യ ചികിൽസ നൽകുമെന്ന പ്രഖ്യാപനം ഉണ്ട്. പൊതുആരോഗ്യ സംവിധാനം സ്വകാര്യ മേഖലയേക്കൾ മെച്ചപ്പെടുത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ സർക്കാര്‍ പ്രഖ്യാപിച്ച മെഡിക്കൽ കോളജുകള്‍ ഒഴിവാക്കില്ല. ഘട്ടംഘട്ടമായി ഇവയുടെ വിപുലീകരണം നടപ്പാക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കി. കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിക്കായി 100 കോടി രൂപയും മെഡിക്കൽ, ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളുടെ നവീകരണത്തിനായി 1000 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് എയിംസ് നിലവാരത്തിലേക്ക് ഉയർത്തും. രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി വിപുലമായ പദ്ധതി നടപ്പാക്കും.

തിരഞ്ഞെടുത്ത താലുക്കാശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കും. മരുന്ന് നിർമ്മാണത്തിന് കെഎസ്‍‍ഡിപിയുടെ നേതൃത്വത്തിൽ ഫാക്ടറി ആരംഭിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കി. തലശ്ശേരിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി ആശുപത്രി ആരംഭിക്കും. ആർസിസിക്ക് 59 കോടിയും മലബാർ കാൻസർ സെന്ററിന് 29 കോടിയും അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭാസത്തിനും ആയുര്‍വേദ മെഡിക്കൽ വകുപ്പുകൾക്കും തുക അനുവദിച്ചിട്ടുണ്ട്.

താലുക്കാശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുൾ ആരംഭിക്കുന്നത് നിരവധി വൃക്കരോഗികൾക്ക് ആശ്വസമാകും. അതോടൊപ്പം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് ആരോഗ്യ രംഗത്ത് പിന്നോക്കം പോകുന്ന സംസ്ഥാനത്തിന് ആശ്വസമാകും. മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും സംസ്ഥാനത്ത് പിടിമുറുക്കുമ്പോൾ സാധാരണക്കാരൻ ആശ്രിയിക്കുന്നത് താലുക്കാശുപത്രികളെയാണ്. മണിക്കൂറുകൾ ക്യൂ നിന്ന് ഒപി ടിക്കറ്റെടുക്കുകയും ഡോക്‌ടറെ കാണാനും കുറിച്ചു തരുന്ന മരുന്നു വാങ്ങനുമായി വീണ്ടും മണിക്കുറുകൾ കാത്തു നിൽക്കേണ്ടി വരുന്ന സാധാരണക്കാരന് ആശ്വാസം പകരുന്നതായിരിക്കും താലൂക്കാശുപത്രികളുടെ നവീരണം.

Your Rating: