Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവർക്കും വീട്– സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാൻ സർക്കാർ ശ്രമം

house Representative Image

തിരുവനന്തപുരം ∙ അടുത്ത അഞ്ചുവർഷം കൊണ്ട് കേരളത്തിലെ പാർപ്പിട പ്രശ്നം പൂർണമായും പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്. പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വീട് വേണ്ടവരുടെ സമഗ്രമായ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കും. റേഷൻ കാർഡ് ഒന്നിന് ഒരു വീടിന് മാത്രമേ അർഹതയുണ്ടാകൂ.

സർക്കാർ നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മാർക്ക് നൽകിയാണ് അർഹതപ്പെട്ടവരെ കണ്ടെത്തുക. രണ്ട് ലക്ഷം രൂപയാണ് ഒരു വീടിനുള്ള ധനസഹായം. എസ്‍സിയ്ക്ക് 2.5 ലക്ഷം രൂപയും എസ്ടിയ്ക്ക് 3 ലക്ഷം രൂപയുമായിരിക്കും ധനസഹായം. പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന വീടുകളുടെ പണി പൂർത്തിയാക്കാനും ഒരു പരിപാടി സർക്കാർ ആലോചിക്കുന്നു. പണിതീരാത്ത വീടുകളുടെ പട്ടിക തയാറാക്കിയാണ് നടപടി.

അതേസമയം, ഭൂമിയില്ലാത്തവർക്ക് 3 സെന്റ് വീതമെങ്കിലും സ്ഥലം ലഭ്യമാക്കുമെന്നും തോമസ് ഐസക് ബജറ്റിൽ പറയുന്നു. ഇത് സർക്കാർ അക്വയർ ചെയ്തു കൊടുക്കുകയോ, പുറമ്പോക്ക് ലഭ്യമാക്കുകയോ ചെയ്യാം. കിടപ്പാടം വാങ്ങുന്നതിന് ഗുണഭോക്താവിന് നഗരത്തിൽ മൂന്നു ലക്ഷവും ഗ്രാമത്തിൽ 2 ലക്ഷവും രൂപ വീതം ഇഎംഎസ് പാർപ്പിട പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

Your Rating: