Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെക്കോർഡിട്ട് ഐസക്കിന്റെ ബജറ്റ് പ്രസംഗം; പിന്നിലായത് ഉമ്മൻ ചാണ്ടി

issac-budget ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിക്കുന്നു (ടിവി ദൃശ്യം)

തിരുവനന്തപുരം∙ ബജറ്റ് വായനയിൽ റെക്കോർഡിട്ട് ധനമന്ത്രി തോമസ് ഐസക്ക്. രണ്ടു മണിക്കൂറും 56 മിനിട്ടുമെടുത്താണ് ഐസക്ക് പ്രസംഗം പൂർത്തിയാക്കിയത്. കൂടുതൽ സമയമെ‌‌ടുത്ത് പ്രസംഗം പൂർത്തിയാക്കിയതിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ഐസക്ക് തകർത്തത്.

2016ൽ യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2 മണിക്കൂറും 54 മിനിട്ടുമെടുത്താണ് ബജറ്റ് വായന പൂർത്തിയാക്കിയത്. 2 മണിക്കൂർ 50 മിനിട്ടെന്ന കെ.എം. മാണിയുടെ 2013ലെ റെക്കോർഡാണ് അന്ന് തകർന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവച്ചതിനെത്തുടർന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.

Your Rating: