Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസിയെ ‘കട്ടപ്പുറത്തുനിന്ന്’ ഇറക്കാൻ പാക്കേജ്; സിഎൻജിയിലേക്ക് മാറ്റും

idukki-ksrtc

തിരുവനന്തപുരം ∙ കട്ടപ്പുറത്തുള്ള കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ എൽഡിഎഫ് സർക്കാരിന്റെ ബജറ്റ് നിർദേശം. പ്രത്യേക രക്ഷാ പാക്കേജാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചത്. ഭീമമായ നഷ്ടത്തിലേക്ക് കുതിക്കുകയാണ് കെഎസ്ആർടിസി. ഇപ്പോൾ പ്രതിമാസം 85 കോടി രൂപ വീതമാണ് നഷ്ടം. അഞ്ചുവർഷം കൊണ്ട് ബസുകൾ സിഎൻജിയിലേക്ക് മാറ്റാനാണ് പദ്ധതി. 3446.92 കോടി രൂപയാണ് കെഎസ്ആർടിസിയുടെ കടബാധ്യത. ഇത് കുറയ്ക്കുന്നതിനുള്ള ധനകാര്യ പുനഃസംഘടനയുണ്ടാകണമെന്നും ബജറ്റിൽ പറയുന്നു.

പെൻഷൻ യഥാസമയം നൽകുന്നതിന് മാസം തോറും സർക്കാർ സഹായം നൽകും. കൊച്ചി കേന്ദ്രമാക്കി 1000 സിഎൻജി ബസുകൾ വാങ്ങുന്നതിന് കെഎസ്ആർടിസിക്ക് 300 കോടി രൂപ വായ്പ നൽകും. 50 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. വാങ്ങിയിരിക്കുന്ന ചെയ്സസുകളിൽ ബോഡി നിർമ്മാണം പൂർത്തീകരിച്ച് ഇറക്കുന്നതിന് വേണ്ടിവരുന്ന മൂലധനച്ചെലവും ഇതിൽ നിന്നും കണ്ടെത്തുന്നതാണെന്നും ധനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

Your Rating: