Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെൽവയൽ നികത്തൽ ഭേദഗതി റദ്ദാക്കും; സാധാരണക്കാർക്കു വീടുവയ്ക്കുന്നതിനു തടസ്സമുണ്ടാകില്ല

തിരുവനന്തപുരം ∙ ന്യായവിലയുടെ 25% തുക ഈടാക്കി 2008നു മുൻപു നികത്തിയ നെൽവയലുകൾക്ക് അംഗീകാരം നൽകാനായി കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയിലെ വ്യവസ്ഥകൾ റദ്ദാക്കുമെന്നു പ്രഖ്യാപനം. ഭേദഗതിക്കു മുൻപുള്ള വ്യവസ്ഥകൾ അനുസരിച്ചു മാത്രമേ തണ്ണീർത്തടവും നെൽവയലുകളും മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഇളവു നൽകൂ. എന്നാൽ സാധാരണക്കാർക്കു വീടുവയ്ക്കുന്നതിനു തടസ്സമുണ്ടാകില്ലെന്നും ബജറ്റ് വ്യക്തമാക്കുന്നു.

നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമം ധനകാര്യ ബില്ലിലൂടെയാണു കഴിഞ്ഞ വർഷം ജൂലൈ 27നു യുഡിഎഫ് സർക്കാർ ഭേദഗതി ചെയ്തത്. വീടുവയ്‌ക്കാൻ സ്‌ഥലമില്ലാത്തവർക്കും മറ്റു വീടുകൾ ഇല്ലാത്തവർക്കും ഭവനനിർമാണത്തിനായി മാത്രം പരമാവധി അഞ്ചു സെന്റ് വയൽഭൂമി നികത്താൻ അനുമതി നൽകുന്നതായിരുന്നു 2008ൽ പാസാക്കിയ നെൽവയൽ–തണ്ണീർത്തട സംരക്ഷണ നിയമം. എന്നാൽ 2008നു മുൻപു നികത്തിയ വയലുകളെല്ലാം എന്ത് ആവശ്യത്തിനു വേണ്ടിയാണെങ്കിലും പരിധിയില്ലാതെ പുരയിടമാക്കി മാറ്റാൻ അവസരമൊരുക്കുന്നതായിരുന്നു യുഡിഎഫ് സർക്കാരിന്റെ ഭേദഗതി. ഇതു റദ്ദാക്കുമെന്നാണു ബജറ്റിലെ പ്രഖ്യാപനം.

Your Rating: