Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്കുവാഹന നികുതി വർധന: ലക്ഷ്യം 20 കോടി അധികവരുമാനം

തിരുവനന്തപുരം∙ ചരക്കുവാഹനങ്ങളുടെ നികുതിനിരക്ക് 10 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനം വിലക്കയറ്റത്തിനിടയാക്കും. നികുതി വർധിപ്പിക്കുന്നതോടെ കടത്തുകൂലി കൂടും. 20 കോടി രൂപയുടെ അധികവരുമാനമാണ് സർക്കാർ ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ റജിസ്റ്റർ ചെയ്ത് ഇതരസംസ്ഥാനങ്ങളിലേക്കു സർവീസ് നടത്തുന്ന കോൺട്രാക്ട് കാരേജ് വാഹനങ്ങൾക്കും ഇതരസംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്തു കേരളത്തിലേക്കു സർവീസ് നടത്തുന്ന വാഹനങ്ങൾക്കുമുള്ള ത്രൈമാസനികുതി സൗകര്യങ്ങളുടെ അടിസ്ഥാനത്തിൽ സീറ്റിന് 2250 മുതൽ 4000 രൂപവരെയാക്കി വർധിപ്പിച്ചു. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് സ്വകാര്യ ബസ് നിരക്ക് ഇതോടെ വീണ്ടുമുയരും.

Your Rating: