Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം വൃത്തിയാക്കാൻ ഉറവിട മാലിന്യ സംസ്കരണം; ഫണ്ടിന്റെ ഉറവിടം പക്ഷേ, വ്യക്തമല്ല

waste-management-2

തിരുവനന്തപുരം∙ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാനുള്ള ജനകീയ പ്രചാരണ പരിപാടി നവംബർ ഒന്നിന് ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. മന്ത്രി തോമസ് ഐസക് തന്നെ നേതൃത്വം നൽകുന്ന വികേന്ദ്രീകൃത ഉറവിടമാലിന്യ സംസ്കരണരീതിയാണ് പ്രചാരണത്തിനായി അവലംബിക്കുക.

ജൈവ മാലിന്യങ്ങൾ സ്വന്തം വീടുകളിൽ സംസ്കരിക്കുകയോ അടുത്തുള്ള കമ്യൂണിറ്റി കംപോസ്റ്റിങ് കേന്ദ്രത്തിൽ എത്തിക്കുകയോ വേണമെന്നും അജൈവമാലിന്യങ്ങൾ റിസോഴ്സ് സെന്ററിൽ വേർതിരിച്ച് പുനരുപയോഗിക്കാൻ കൈമാറണമെന്നും പദ്ധതി നിർദേശിക്കുന്നു. അതേസമയം, പദ്ധതിക്കു പണം നീക്കിവച്ചിട്ടില്ല. കമ്യൂണിറ്റി കംപോസ്റ്റിങ് കേന്ദ്രം, റിസോഴ്സ് സെന്റർ എന്നിവ ആരു തുടങ്ങുമെന്നതിനെക്കുറിച്ചും വ്യക്തമായ പരാമർശമില്ല.

തദ്ദേശസ്ഥാപനങ്ങൾ ശുചിത്വപരിപാടിക്കു മുൻഗണന നൽകണമെന്നു മാത്രമേ ബജറ്റിൽ നിർദേശിച്ചിട്ടുള്ളൂ. മാലിന്യസംസ്കരണ പ്രവർത്തനങ്ങൾക്ക് ശുചിത്വമിഷന് 26 കോടിയും പാലക്കാട് മുണ്ടൂർ ഐആർടിസിയുടെ ഗവേഷണങ്ങൾക്ക് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

Your Rating: