Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനകീയാസൂത്രണപ്രസ്ഥാനം വീണ്ടും വരുന്നു; ജനപ്രതിനിധികളുടെ അലവൻസ് ഇരട്ടിയായി

തിരുവനന്തപുരം∙ തദ്ദേശസ്ഥാപനങ്ങൾക്ക് 5000 കോടി രൂപയുടെ ബജറ്റ് വിഹിതം. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലിലൂടെ വികസനം സാധ്യമാക്കാനായി ജനകീയാസൂത്രണപ്രസ്ഥാനം വീണ്ടും തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ജനകീയാസൂത്രണ സെല്ലിനും ആദ്യഘട്ട പ്രവർത്തനങ്ങൾക്കുമായി 10 കോടി രൂപ വകയിരുത്തി.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഭാരവാഹികളുടെയും അലവൻസ് ഇരട്ടിയാക്കി. ഈ മാസം മുതൽ പ്രാബല്യമുണ്ടാകും. കെട്ടിടനികുതി നിശ്ചയിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകും. ഇതിനു പ്രത്യേകപരിധി സർക്കാർ നിശ്ചയിക്കും. പുതിയ നഗരസഭകൾ, ബ്ലോക്കുകൾ എന്നിവയ്ക്ക് കെട്ടിടനിർമാണത്തിന് 100 കോടി രൂപ. കിലയ്ക്ക് 50 ലക്ഷം രൂപ. തിരുവനന്തപുരം, കൊച്ചി വികസനത്തിന് പ്രത്യേക പരിഗണന. ആറ്റുകാൽ മാസ്റ്റർ പ്ലാനിന് 100 കോടി രൂപ. ഇതേ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രവികസനത്തിനും മാസ്റ്റർപ്ലാൻ തയാറാക്കും.

Your Rating: