Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാ പദ്ധതികളിലും 10% വനിതാ ക്ഷേമത്തിന്

തിരുവനന്തപുരം∙ സ്ത്രീക്ഷേമത്തിനു പ്രത്യേക വകുപ്പ് എന്ന പ്രകടനപത്രികയിലെ വാഗ്ദാനം പാലിക്കാൻ 10 കോടി രൂപ നീക്കിവച്ചു. 91 കോടിയാണു വിവിധ പദ്ധതികൾക്കായി നീക്കിവച്ചത്. പാതയോരങ്ങളിലെ പെട്രോൾ സ്റ്റേഷനുകൾ, ഹോട്ടലുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചിമുറികളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ 50 കോടി രൂപ ചെലവിട്ടു ഫ്രഷ്അപ് സെന്ററുകളും നിർമിക്കും.

എല്ലാ പദ്ധതികളിലും സ്ത്രീപരിഗണന ഉറപ്പാക്കുമെന്നും അടങ്കൽ തുകയുടെ 10% വനിതാക്ഷേമ പദ്ധതികൾക്കായി മാറ്റിവയ്ക്കുമെന്നും ബജറ്റ് ഉറപ്പുനൽകുന്നു. മുൻ ഇടതുസർക്കാർ തുടങ്ങിവച്ച ജൻ‍ഡർ ബജറ്റ് പുനഃസ്ഥാപിക്കും. കൗമാരക്കാരായ പെൺകുട്ടികളുടെ ക്ഷേമത്തിനായുള്ള സൈക്കോ സോഷ്യൽ സർവീസിന് 12.5 കോടി രൂപ. നിർഭയ ഷോർട്ട് സ്റ്റേഹോമുകളുടെ വികസനത്തിനു 12. 5 കോടി രൂപ. ഹൈടെക് ക്ലാസ് മുറി പദ്ധതിയുടെ ഭാഗമായി സർക്കാർ സ്കൂളുകളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ നിർമിക്കും.

60 വയസ്സു കഴിഞ്ഞ ഭിന്നലിംഗക്കാർക്കു പെൻഷൻ. വിദ്യാർഥികൾക്കു പ്രത്യേക ആനുകൂല്യങ്ങൾ. ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾക്കു സഹായം നൽകാൻ 10 കോടി രൂപ. കുടുംബശ്രീക്ക് 200 കോടി തിരുവനന്തപുരം∙ കുടുംബശ്രീക്കു ബജറ്റിൽ 200 കോടി രൂപ അനുവദിച്ചു. ബാങ്കുകളിൽ നിന്നു നാലു ശതമാനം പലിശയ്ക്കു വായ്പ ലഭ്യമാക്കും. ഇതിന് 50 കോടി രൂപ നീക്കിവച്ചു. കുടുംബശ്രീ യൂണിറ്റുകൾക്കുള്ള റിവോൾവിങ് ഫണ്ട്, കാർഷിക സബ്സിഡി, സൂക്ഷ്മ തൊഴിൽ സബ്സിഡി എന്നിവ പുനഃസ്ഥാപിക്കും.

Your Rating: