Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ മെഡിക്കൽ കോളജുകൾ ഉടനില്ല

യുഡിഎഫ് സർക്കാരിന്റെ കാലത്തു പ്രഖ്യാപിച്ച ഒരു മെഡിക്കൽ കോളജും വേണ്ടെന്നുവയ്ക്കില്ലെന്നു ബജറ്റിൽ ധനമന്ത്രിയുടെ ഉറപ്പ്.
121 കോടി രൂപ മെഡിക്കൽ കോളജുകൾക്കായി വകയിരുത്തിയിട്ടുള്ളതിൽ ആറു മെഡിക്കൽ കോളജുകൾക്കു മൂലധനച്ചെലവിനു പണം കണ്ടിട്ടില്ലെന്നു ധനമന്ത്രി കുറ്റപ്പെടുത്തുന്നു.

അധ്യാപകരുടെ ലഭ്യതയും സാമ്പത്തികനിലയും പരിഗണിച്ചു ഘട്ടംഘട്ടമായി പ്രഖ്യാപിച്ച മെഡിക്കൽ കോളജുകൾ പൂർത്തീകരിക്കുമെന്നും മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

തിരുവനന്തപുരം ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ്, ഇടുക്കി, കോന്നി മെഡിക്കൽ കോളജുകൾ എന്നിവ ഈ വർഷം ഉണ്ടാകില്ലെന്നത് ഉറപ്പിക്കുന്നതാണു ബജറ്റ് പ്രഖ്യാപനം. പാരിപ്പള്ളി മെഡിക്കൽ കോളജ് മാത്രമായിരിക്കും സർക്കാർമേഖലയിൽ പുതുതായി തുടങ്ങുക.
 

Your Rating: