Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറി സ്വയംപര്യാപ്തതയ്ക്കു ജനകീയ പദ്ധതി

പച്ചക്കറി മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ജനകീയ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. പച്ചക്കറി മേഖലയുടെ മൊത്തം അടങ്കൽ 100 കോടി രൂപയാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ മേഖലയിൽ 100 കോടി കൂടി ചെലവാക്കുമെന്ന പ്രതീക്ഷയും പ്രകടിപ്പിക്കുന്നു.

∙എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെയും ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അടുത്ത വർഷം മുതൽ സൗജന്യ കൈത്തറി യൂണിഫോം∙പഞ്ഞ മാസങ്ങളിൽ മൽസ്യത്തൊഴിലാളികൾക്കു നൽകുന്ന സഹായം 1800 രൂപയിൽ നിന്ന് 3600 രൂപയാക്കും∙മൽസ്യത്തൊഴിലാളുടെ കടാശ്വാസത്തിന് 50 കോടി∙തീരനിയന്ത്രണ മേഖലയിൽ നിന്നു മാറിത്താമസിക്കാൻ മൽസ്യത്തൊഴിലാകൾക്കു ഭൂമിയിൽ അവകാശം നിലനിർത്തിക്കൊണ്ടു തന്നെ പുനരധിവാസത്തിനു 10 രൂപ
∙മൽസ്യത്തൊഴിലാളി പാർപ്പിട നിർമാണത്തിനു 100 കോടിയും അടിസ്ഥാന സൗകര്യങ്ങൾക്ക് 78 കോടിയും
∙മൽസ്യബന്ധന തുറമുഖങ്ങൾക്ക് 26 കോടി
∙സർക്കാരിന്റെ കൃഷി ഫാമുകളിലും വ്യവസായ സ്ഥാപനങ്ങളുടെയും എസ്റ്റേറ്റുകളുടെയും തരിശു ഭൂമിയിൽ പച്ചക്കറിക്കൃഷി
∙വിപണന സൗകര്യം ഒരുക്കാൻ 25 കോടി
∙നാളികേര സംഭരണത്തിന്റെ അടങ്കൽ 100 കോടിയാക്കി
∙നെൽക്കൃഷി പ്രോൽസാഹനത്തിന് 50 കോടി
∙നെല്ലു സംഭരണത്തിന് 385 കോടി
∙റബർ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി
∙വയനാട്ടിലും ഇടുക്കിയിലും സ്പൈസസ് പാർക്
∙ചക്ക ഗവേഷണത്തിന് അഞ്ചു കോടി
∙മാളയിൽ ചക്കയ്ക്കു വേണ്ടിയും ഇടുക്കി കാന്തല്ലൂരിൽ പച്ചക്കറി മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും അഗ്രോപാർക്
∙കോട്ടയം, പത്തനംതിട്ട ജില്ലകളിൽ റബർ അധിഷ്ഠിത അഗ്രോപാർക്
∙തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ നാളികേര അഗ്രോപാർക്
∙പാലക്കാട്, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നെൽ അധിഷ്ഠിത അഗ്രോപാർക്
∙തൃശൂരിൽ വാഴപ്പഴവും തേനും അടിസ്ഥാനമാക്കിയ അഗ്രോപാർക്
∙തൊഴിലുറപ്പു പദ്ധതി പ്രകാരം 100 ദിവസത്തെ തൊഴിൽ ഉറപ്പാക്കും
∙ജപ്തി നടപടി നേരിടുന്ന ക്ഷീര കർഷകരെ സഹായിക്കാൻ അഞ്ചു കോടി
∙കയർ മേഖലയിൽ യന്ത്രവൽക്കരണത്തിനു പ്രോൽസാഹനം
∙കയർ വില സ്ഥിരതാ ഫണ്ടിനു 100 കോടി
∙കൈത്തറി, യന്ത്രത്തറി മേഖലകളിൽ വരുമാന ഉറപ്പു പദ്ധതിക്കും വിപണി ഇടപെടലിനുമായി 30 കോടി രൂപ അധികം. ഖാദി, ഗ്രാമവ്യവസായ മേഖലകൾക്കു 10 കോടി രൂപ വീതം. വരുമാന ഉറപ്പു പദ്ധതിക്ക് 10 കോടി രൂപ അധികം വകയിരുത്തി
∙കരകൗശല വ്യവസായങ്ങൾക്ക് എട്ടു കോടി, പനമ്പു നെയ്ത്തിനു 10 കോടി
∙ആർടിസാൻസ് കോർപറേഷന് ഒരു കോടി
∙പുന്നപ്ര–വയലാർ സ്വാതന്ത്ര്യ സമരസേനാനികൾക്കു 2011 മുതലുള്ള ഡിഎ കുടിശിക
∙വർക്‌ഷോപ് ജീവനക്കാർക്കും ഉടമകൾക്കും പെൻഷൻ.
 

Your Rating: