Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിമരുന്നു പ്രയോഗം: ഏഴുവർഷത്തിനിടെ മരിച്ചതു 394 പേർ

Kollam Temple Fireworks Mishap ദുരന്തസ്ഥലത്തുനിന്നുള്ള ചിത്രം.

ഏഴുവർഷത്തിനിടെ കരിമരുന്നു പ്രയോഗവുമായി ബന്ധപ്പെട്ടുണ്ടായ 362 അപകടങ്ങളിൽ 394 പേർ മരിച്ചതായി കണക്കുകൾ. അപകടങ്ങളിൽ 218 എണ്ണം പടക്കശാലകളിലായിരുന്നെങ്കിൽ 49 എണ്ണം കതിന പൊട്ടിത്തെറിച്ചായിരുന്നു. കരിമരുന്നു പ്രയോഗം നടക്കുന്ന സ്‌ഥലത്തുണ്ടായ അപകടങ്ങളുടെ എണ്ണം 117. പടക്കനിർമാണ മേഖലയിൽ പണിയെടുക്കുന്ന 301 പുരുഷ തൊഴിലാളികളും 66 സ്‌ത്രീ തൊഴിലാളികളും ആണ് മരിച്ചത്. പടക്കനിർമാണ ലൈസൻസികളായ 23 പേരും മരിച്ചു.

ഏഴുവർഷത്തിനിടെ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നതു 2012ൽ ആണ്. 59 അപകടങ്ങളിൽ 70 പേർ മരിച്ചു. 2011ൽ 58 അപകടങ്ങളിൽ 68 പേരും മരിച്ചു. 2013ൽ 18 പേർ മരണമടഞ്ഞു. മുൻവർഷങ്ങളിലുണ്ടായ അപകടങ്ങളും. ബ്രായ്‌ക്കറ്റിൽ മരിച്ചവരുടെ എണ്ണവും. 2006–24 (24). 2007–38 (42), 2008–49 (49), 2009–53 (57), 2010–53 (66).

Your Rating: