Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരവൂരിൽ ദുരന്തം ഉണ്ടായത് എങ്ങനെ? ദൃക്സാക്ഷി പകർത്തിയ വിഡിയോ കാണാം

Kollam Temple Fireworks പുറ്റിങ്ങല്‍ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടിന്റെ അപകടത്തിന് മുൻപുള്ള ചിത്രം

കൊല്ലം ∙ പരവൂർ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ അപകടത്തിനിടെ ദൃക്സാക്ഷി ചിത്രീകരിച്ച വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. വെടിക്കെട്ട് കണ്ടുകൊണ്ട് നിന്നവരില്‍ ഒരാളാണ് വിഡിയോ ചിത്രീകരിച്ചത് എന്നാണ് മനസിലാക്കുന്നത്. അപകടത്തിൽ പൂര്‍ണമായും തകര്‍ന്ന ദേവസ്വം ബോര്‍ഡ് കെട്ടിടത്തിന് സമീപത്ത് നിന്നാണ് വിഡിയോ എടുത്തിട്ടുള്ളത്.

വെടിക്കെട്ട് നടക്കുന്നത് വിഡിയോയുടെ ആദ്യ ഭാഗത്ത് കാണാം. പിന്നീട് കമ്പക്കാര്‍ വെടിക്കെട്ടിനാവശ്യമുള്ള സാധനങ്ങളുമായി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും പിന്നീട് വിഡിയോ ചിത്രീകരിക്കാന്‍ കഴിയാത്ത വിധം അവ്യക്തമായി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ നൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്. മുന്നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Your Rating: