Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെടിക്കെട്ടിന് അനുമതി നൽകാൻ പ്രേരിപ്പിച്ചതാരെന്ന് അധികൃതർ വ്യക്തമാക്കണം: വിഎസ്

vs-achuthanandan

തിരുവനന്തപുരം∙ കൊല്ലം ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് ലംഘിച്ച് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താൻ അനുമതി നൽകിയത് ആരെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ. ആദ്യം അനുമതി നൽകാതിരുന്ന പൊലീസ്, രണ്ടു ദിവസം കഴിഞ്ഞപ്പോൾ അനുമതി നൽകിയെന്നാണ് കലക്ടർ പറ‍ഞ്ഞത്. ഇങ്ങനെ അനുമതി നൽകാൻ പ്രേരിപ്പിച്ചതാരാണെന്ന് പൊലീസ് തുറന്നുപറയണം.

വെടിക്കെട്ട് ഉന്നത രാഷ്ട്രീ - ഭരണ നേതൃത്വങ്ങളുടെ ഇടപെടലിനെ തുടർന്നാണ് നടത്തിയതെന്ന് ജനങ്ങൾക്ക് സംശയമുണ്ട്. ഒരു ഉന്നത കോൺഗ്രസ് നേതാവിന്റെ ഇടപെടലും ആരോപിക്കുന്നുണ്ട്. ഇതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടിയിരിക്കുന്നു.

സാധാരണ വെടിക്കെട്ടുകൾക്ക് ഉപയോഗിക്കുന്നതിനേക്കാൾ മാരക ശക്തിയുള്ള രാസവസ്തുക്കൾ ഉപയോഗിച്ചതായും പറയുന്നു. അതാണ് സ്ഫോടനശേഷി അതിഭീകരമാകാൻ കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ ഈവക കാര്യങ്ങളുടെ നിജസ്ഥിതി തെളിയിക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ അന്വേഷണമാണ് അഭികാമ്യം. അതിനാവശ്യമായ നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Your Rating: