Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകരരുടെ മുന്നൊരുക്കം, ആക്രമണം, സൈനികരുടെ തിരിച്ചടി; പത്താൻകോട്ടിൽ സംഭവിച്ചത്

Indian-soldiers

∙ ഭീകരരുടെ ലക്ഷ്യം

  1. വലിയ ആക്രമണങ്ങൾക്കുള്ള ശേഷി തങ്ങൾക്കുണ്ടെന്നു തെളിയിക്കുക.

  2. ഇന്ത്യയുടെ യുദ്ധവിമാനശേഖരത്തെ ആക്രമിക്കുക

∙ ജനുവരി 4

വ്യോമസേനാ താവളത്തിനുള്ളിൽ രാവിലെ വീണ്ടും സ്ഫോടനം. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന കെട്ടിടത്തിന് സമീപത്താണ് സ്ഫോടനമുണ്ടായത്. ഏറ്റുമുട്ടൽ തുടരുന്നു.‌‌

cammandoes

എൻഎസ്ജി മേജർ ജനറൽ ദുഷ്യന്ത് സിങ് ഉച്ചയോടെ മാധ്യമ പ്രവർത്തകരെ കാണുന്നു. നാലു ഭീകരരെ വധിച്ചതായും ഇപ്പോഴും താവളത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന രണ്ടു പേരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. വ്യോമസേനാ താവളത്തിന്റെ വലിപ്പക്കൂടുതൽമൂലം തിരച്ചിലിന് സമയമെടുക്കുമെന്നും വെളിപ്പെടുത്തൽ.

∙ ജനുവരി 3

പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഏഴായി. എട്ടു വ്യോമസേനാ ഭടൻമാർക്കും 12 എൻഎസ്ജി കമാൻഡോകൾക്കും പരുക്ക്. വ്യോമത്താവളത്തിൽ ഒളിച്ചിരിക്കുന്ന രണ്ട് ഭീകരരെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. പത്താൻകോട്ട് ആക്രമണം നടത്തിയ സംഘത്തിൽപ്പെട്ട രണ്ട് ഭീകരർ ഡല്‍ഹിയിലേക്ക് കടന്നതായി വെ‌ളിപ്പെടുത്തൽ.

കൊല്ലപ്പെട്ട സൈനികരിൽ മലയാളിയായ ലഫ്. കേണൽ ഇ.കെ. നിരഞ്ജനും. എൻഎസ്ജി ബോംബ് സ്ക്വാഡിൽ അംഗമായ ഇദ്ദേഹം, കൊല്ലപ്പെട്ട ഭീകരരന്റെ ശരീരത്തിൽ കണ്ടെത്തിയ ഗ്രനേഡ് നിർവീര്യമാക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ ഉഗ്രസ്ഫോടനത്തിലാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശിയാണ്.

Pathankot Attack

ചാരവൃത്തിക്ക് അറസ്റ്റിലായ മലയാളി വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.കെ. രഞ്ജിത് പത്താൻകോട്ട് വ്യോമസേനാ താവളം സന്ദർശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ.

ഭീകരാക്രമണത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു.

∙ ജനുവരി രണ്ട്

രാവിലെ 3.30. പത്താൻകോട്ട് വ്യോമസേനാ താവള പരിസരത്തു ഭീകരരും സേനയും ഏറ്റുമുട്ടൽ ആരംഭിക്കുന്നു. തലേദിവസം തട്ടിയെടുത്ത പൊലീസ് വാഹനം ഉപയോഗിച്ചായിരുന്നു ആക്രമണത്തിനു തുടക്കം. സുരക്ഷാസേന ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നു. ഉച്ചവരെ നീണ്ട ഏറ്റുമുട്ടലിൽ നാലു ഭീകരരും കൊല്ലപ്പെടുന്നു. അഞ്ചാമനെ പീന്നീടു വധിക്കുന്നു.

stand-guard-beside

– ഭീകരർക്കെതിരെ നടന്ന ചെറുത്തുനിൽപിൽ രണ്ടു വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു ഗരുഡ കമാൻഡോയും കൊല്ലപ്പെടുന്നു.

∙ ജനുവരി ഒന്ന്

വെള്ളിയാഴ്ച രാത്രിയോടെ ഏതാനും ഫോൺ സന്ദേശങ്ങൾ സുരക്ഷാ ഏജൻസികൾ ശ്രദ്ധിക്കുന്നു. പഞ്ചാബിലെ പത്താൻകോട്ട് ഭീകരർ ആക്രമണത്തിനു പദ്ധതിയിടുന്നതായി വിവരം ചോർന്നുകിട്ടുന്നു. നാലു ഫോൺ സന്ദേശങ്ങളിൽ മൂന്നെണ്ണം പാക്കിസ്ഥാനിലെ ഭീകരകേന്ദ്രത്തിലേക്കായിരുന്നു.

ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ പഞ്ചാബിൽ ആക്രമിച്ചതായി ഭീകരർ ഫോണിൽ പറയുന്നു. നാലാമത്തെ ഫോൺ ഭീകരരിലൊരാൾ തന്റെ മാതാവിനെ വിളിച്ചതായിരുന്നു.

– തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഭീകരാക്രമണത്തിനു സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യോമസേനയ്ക്കും പ‍ഞ്ചാബ് പൊലീസിനും സുരക്ഷാ ഏജൻസികൾക്കും ജാഗ്രതാനിർദേശം കൈമാറുന്നു.

– വെസ്റ്റേൺ എയർ കമാൻഡ് ചീഫ് എയർമാർഷൽ എസ്. ബി. ദീയോ പത്താൻകോട്ട് വെള്ളിയാഴ്ച രാത്രിയോടെ എത്തുന്നു. വ്യോമസേനാ താവളത്തിനു പുറത്ത് സുരക്ഷാസേന ബാരിക്കേഡ് തീർത്തു സജ്ജരാകുന്നു.

security-personnel

– നാഷനൽ സെക്യൂരിറ്റി ഗാർഡിലെ (എൻഎസ്ജി) സൈനികരും കരസേനയുടെ സ്പെഷൽ ഫോഴ്സസും പത്താൻകോട്ടെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ നിലയുറപ്പിക്കുന്നു.

∙ ഡിസംബർ 31

സൈനികവേഷത്തിലെത്തിയ ഭീകരർ പത്താൻകോട്ട് പൊലീസ് വാഹനം തട്ടിയെടുക്കുകയും പൊലീസ് സൂപ്രണ്ടിനെ മർദിച്ചു റോഡിൽ തള്ളുകയും ചെയ്തു.

∙ ഡിസംബർ 30

ഗുർദാസ്പൂർ അതിർത്തി വഴി ആറു ഭീകരർ ഇന്ത്യയിൽ പ്രവേശിക്കുന്നു. പരിശീലനം നേടിയവരാണിവർ. പത്താൻകോട്ടിലെ വ്യോമസേനാ താവളത്തിലെ പോർവിമാനങ്ങൾ തകർക്കുകയും സേനയ്ക്കു കനത്ത നാശം വരുത്തുകയുമായിരുന്നു ലക്ഷ്യം.

rooftop-of-a-building

∙ ഡിസംബർ 2015

പാക്കിസ്ഥാൻ ആസ്ഥാനമായ ലഷ്കറെ തയിബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ എന്നീ ഭീകരസംഘടനകളുടെ മുതിർന്ന നേതാക്കളുമായി പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയിലെ ചിലർ പാക്ക് അധിനിവേശ കശ്മീരിൽ കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യയ്ക്കകത്തു ഭീകരാക്രമണം നടത്താൻ ഭീകരസംഘടനകൾ തമ്മിൽ സഹകരണം ആവശ്യമാണെന്ന് ഐഎസ്ഐ ഈ യോഗത്തിൽ നിർദേശം നൽകുന്നു.

∙ പാക്കിസ്ഥാനിലെ ബഹവൽപൂരിലെ ഭീകര ക്യാംപിൽ തീവ്രവാദികൾക്ക് പരിശീലനം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.