Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപി മുഖ്യമന്ത്രി: ഇന്നത്തെ യോഗം മാറ്റിവച്ചു; ഉത്തരാഖണ്ഡിൽ തീരുമാനം ശനിയാഴ്ച

Keshav Prasad Maurya കേശവ് പ്രസാദ് മൗര്യ

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിൽ ബിജെപി മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാ കക്ഷി യോഗം ശനിയാഴ്ച ചേരും. കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി നരേന്ദ്ര സിങ് തോമറും സരോജ് പാണ്ഡെയും പങ്കെടുക്കും. മുൻ മന്ത്രി ത്രിവേന്ദ്ര റാവത്തിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കു മുൻതൂക്കം.

യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാനായി ഇന്നു ചേരാനിരുന്ന നിയമസഭാകക്ഷി യോഗം മാറ്റിവച്ചു. ആർഎസ്എസ്–ബിജെപി തലത്തിൽ കൂടുതൽ കൂടിയാലോചനകൾക്കു ശേഷമാകും അന്തിമ തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷൻ കേശവ് പ്രസാദ് മൗര്യയ്ക്കാണു കൂടുതൽ സാധ്യത. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവുമാണു കേന്ദ്ര നിരീക്ഷകർ.

related stories
Your Rating: