Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദ്യാർഥി വീസയ്ക്ക് പരിധിയില്ല: ബ്രിട്ടൻ

visa

ന്യൂഡൽഹി ∙ ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്കു വീസ നൽകുന്നതിനു പരിധി ഏർപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ ഡൊമിനിക് അസ്ക്വിത്. യുകെയിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ പൂർണ സ്വാതന്ത്ര്യവും അവസരവും ഉണ്ടെന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് 600 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പഠനം കഴിഞ്ഞാലുടൻ മടങ്ങിപ്പോകണമെന്നു വ്യവസ്ഥയുള്ളതിനാൽ ഇവിടെ പ്രവേശനം നേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 50% കുറവാണുണ്ടായിരിക്കുന്നത്.

related stories
Your Rating: