Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലും സംഘവും ചൈനയിലേക്ക്; സന്ദർശനം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ക്ഷണപ്രകാരം

Rahul Gandhi

ന്യൂഡൽഹി ∙ പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ (സിപിസി) ക്ഷണപ്രകാരം ബെയ്ജിങ് സന്ദർശിക്കും. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കുമാരി ഷെൽജ, ജ്യോതിരാദിത്യ സിന്ധ്യ, രാജീവ് സത്തവ്, സുഷ്മിത ദേവ് എന്നിവരും ഉൾപ്പെട്ട സംഘം 15 മുതൽ ഒരാഴ്ചയാണു ചൈനയിലുണ്ടാവുക.

പാർട്ടിതല വിനിമയത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ വർഷം പോളിറ്റ് ബ്യൂറോ അംഗം ഹാൻ സെങ്ങിന്റെ നേതൃത്വത്തിൽ ഡൽഹിയിലെത്തിയ സിപിസി സംഘമാണു കോൺഗ്രസ് നേതാക്കളെ ചൈന‌യിലേക്കു ക്ഷണിച്ചത്. 2007 ൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും പാ‌ർട്ടി നേതാക്കളും ചൈന സന്ദർശിച്ച് അന്നത്തെ പ്രസിഡന്റ് ഹു ജിന്റാവോ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Your Rating: